ശിവഗിരി : ശിവഗിരി മതപാഠശാലയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ദർശനത്തിൽ ഹ്രസ്വകാല പഠന ശിബിരത്തിന് ശിവഗിരിയിൽ ഇന്ന് തുടക്കമാകും . ഗുരുദേവകൃതികൾ , വേദാന്ത ശാസ്ത്രം, ഉപനിഷത്തുകൾ, സമകാലീന വിഷയങ്ങൾ എന്നിവയെ ആധാരമാക്കിയാണ് ക്ലാസ്. ശിവഗിരിമഠത്തിലെ സന്യാസിമാരും ആചാര്യന്മാരും ക്ലാസുകൾക്ക് നേതൃത്വം നൽകും.
സർവ്വമത സമ്മേളന ശതാബ്ദി, കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി, ചട്ടമ്പി സ്വാമി സമാധി ശതാബ്ദി എന്നിവയെ ആസ്പദമാക്കി പ്രത്യേകം പഠനക്ലാസുകളും ഉണ്ടായിരിക്കും. ഇന്ന് രാവിലെ 10ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പഠന ശിബിരം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും. പഠന ശിബിരം 19 വരെ തുടരും. വിവരങ്ങൾക്ക് : 8129963336, 7012721492, 9495408935.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |