ശിവഗിരി : എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ മഹാഗുരുപൂജാ സമർപ്പണം ഇന്നലെ ശിവഗിരിയിൽ നടന്നു. പൂജയിൽ സംബന്ധിക്കുന്നതിനായി യൂണിയൻ കൺവീനർ അഭിലാഷ്, ശിവദാസ്, ജിഷ, സുമ തുടങ്ങിയവർ ശിവഗിരിയിൽ രാവിലെ എത്തിച്ചേർന്നു.
നാട്ടിലുപം അയൽ നാടുകളിലും വിദേശ രാജ്യങ്ങളിലും നിന്ന് ഭക്തർ മഹാ ഗുരുപൂജ മുൻകൂട്ടി ബുക്ക് ചെയ്ത് നടത്തുന്നുണ്ട്. ദൂരെ സ്ഥലങ്ങളിൽ നിന്നുളളവർക്ക് പൂജയുടെ തലേദിവസം ശിവഗിരിയിലെത്തി താമസിച്ച് പുലർച്ചെ മുതലുളള വിശേഷാൽ പൂജയിലും സംബന്ധിക്കാനാവും. ഇവർക്ക് അതിഥി മന്ദിരത്തിൽ നിബന്ധനകൾക്ക് വിധേയമായി താമസ സൗകര്യം ലഭ്യമാണ്. വ്യക്തിയുടേയും കുടുംബത്തിന്റെയും സ്ഥാപനങ്ങളുടേയും താല്പര്യത്തിനനുസരിച്ച് പൂജ നടത്തേണ്ട ദിവസം തിരഞ്ഞെടുക്കാം. വിവരങ്ങൾക്ക് - 9400066254
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |