SignIn
Kerala Kaumudi Online
Sunday, 28 April 2024 12.17 AM IST

ഫുഡ് വ്ലോഗ് കണ്ട് ഓടിപ്പോകാൻ വരട്ടെ, ഈ നാട്ടിൽ ടോയ്‌ലറ്റുകൾ ഇല്ല; കാരണം വിചിത്രം

3

ജീവിതത്തിൽ ഒരിക്കൽപ്പോലും പബ്ലിക് ടോയ്‌ലറ്റുകൾ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. നമ്മുടെ രാജ്യത്ത് പബ്ലിക് ടോയ്‌ലറ്റുകൾ ധാരാളമുണ്ട്. എന്നിരുന്നാലും അതിലെ വൃത്തിക്കുറവ് കാരണം ദൂരെയാത്ര ചെയ്യുന്നവരിൽ പലരും കടകളിലെയോ പെട്രോൾ പമ്പുകളിലെയോ ടോയ്‌ലറ്റുകളെയാണ് ആശ്രയിക്കുന്നത്.

പബ്ലിക് ടോയ്‌ലറ്റുകൾ ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ കൂടുതലും അനുഭവിക്കുന്നത് സ്ത്രീകളായതിനാൽ പല വനിതാ ദിനങ്ങളിലും ഇതേക്കുറിച്ചുള്ള ഓർമിപ്പിക്കലുകൾ ഉണ്ടാകാറുണ്ട്. എന്നിരുന്നാലും ഇപ്പോഴും നമ്മുടെ നാട്ടിലെ പൊതു ശൗചാലയങ്ങൾ വൃത്തിഹീനമായി തന്നെ തുടരുകയാണ്.

എന്നാൽ, നമ്മൾ സ്വന്തം നാടിന്റെ ബുദ്ധിമുട്ടുകൾ തുറന്നുപറയുമ്പോൾ അറിഞ്ഞിരിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. നമ്മുടെ നാട്ടിൽ പേരിനെങ്കിലും ടോയ്‌ലറ്റുകൾ ഉണ്ട്. എന്നാൽ, ചില രാജ്യങ്ങളിൽ പബ്ലിക് ടോയ്‌ലറ്റുകൾ എന്നത് കേട്ടുകേൾവി മാത്രമാണ്. അത്തരത്തിൽ ഒരു നാടാണ് നെതർലൻഡ്.

പ്രകൃതി സൗന്ദര്യം കണ്ട് യാത്ര തിരിക്കാൻ വരട്ടെ

പ്രകൃതി സൗന്ദര്യവും പൈതൃകങ്ങളും കൊണ്ട് ഏവരെയും ആകർഷിക്കുന്ന രാജ്യമാണ് നെതർലൻഡ്. അതിനാൽ അവിടേയ്‌ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും വളരെ കൂടുതലാണ്. നെതർലൻഡിലെ ഭക്ഷണങ്ങളും പ്രസിദ്ധമാണ്. അത് രുചിക്കാനായി പല ഫുഡ് വ്ലോഗർമാരും പല രാജ്യങ്ങളിൽ നിന്നായി നെതർലൻഡിലേയ്‌ക്ക് പോകാറുണ്ട്. ഇങ്ങനെയുള്ള പല സഞ്ചാരികളും പൊതുവെ പറയുന്ന പരാതിയാണ് നെതർലൻഡിൽ പബ്ലിക് ടോയ്‌ലറ്റുകൾ ഇല്ല എന്നുള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ടോയ്‌ലറ്റുകൾ ഇല്ലാത്തത് സ്ത്രീകളെയും കുട്ടികളെയും ചില്ലറയ്‌ക്കൊന്നുമല്ല ബുദ്ധിമുട്ടിപ്പിക്കുന്നത്.

2

നെതർലൻഡിലെ ആളുകളിൽ നടത്തിയ സർവേയിൽ പല തരത്തിലുള്ള അഭിപ്രായമാണ് ഓരോരുത്തരും പറയുന്നത്. കാലങ്ങളായി നെതർലൻഡിൽ പബ്ലിക് ടോയ്‌ലറ്റുകൾ ഇല്ല. ഇതിന്റെ കാരണം എന്താണെന്നുള്ളതിന് വ്യക്തമായ ഒരു ഉത്തരവും അവർക്ക് നൽകാനില്ല. എങ്കിലും ഇവർ പറഞ്ഞ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഇവരുടെ അഭിപ്രായത്തിൽ നിന്ന് നെതർലൻഡിലെ ഒരു വിഭാഗം ജനങ്ങൾക്ക് പബ്ലിക് ടോയ്‌ലറ്റുകൾ വേണ്ട എന്ന അഭിപ്രായമാണുള്ളത് എന്ന് മനസിലാകും.

കാരണങ്ങൾ

  • മനോഹരമായ സ്ഥലമായതിനാൽ അവിടം മലിനമാക്കാൻ ഭരണകൂടത്തിന് താൽപ്പര്യമില്ല. സ്ഥലത്ത് മതിയായ അഴുക്ക് ചാലുകൾ ഇല്ലാത്തതും പബ്ലിക് ടോയ്‌ലറ്റുകൾ ഇല്ലാത്തതിന് കാരണമായി ചിലർ പറയുന്നു.
  • പ്രദേശത്തിന്റെ സാംസ്‌കാരികപരമായ കാര്യങ്ങളും പശ്ചാത്തലവുമാണ് കാരണം എന്നാണ് മറ്റുചിലർ പറയുന്നത്.
  • നെതർലൻഡിൽ പബ്ലിക് ടോയ്‌ലറ്റുകൾ ഇല്ല എന്ന് പറയാൻ സാധിക്കില്ല. ഇവിടെ പബ്ലിക് ടോയ്‌ലറ്റുകൾ ഉണ്ട്. പക്ഷേ അത് ഉപയോഗിക്കണമെങ്കിൽ ഏകദേശം 25 സെന്റ് മുതൽ ഒരു യൂറോ വരെ (90രൂപയോളം) നൽകണം എന്നാണ് മറ്റൊരാൾ സർവേയിൽ നൽകിയ മറുപടി.

1

സാധനം വാങ്ങിയാലും ഇല്ലെങ്കിലും ബില്ല്

നെതർലൻഡിലെ ഒരു കടയിൽ സാധനങ്ങൾ വാങ്ങാനായി കയറുകയാണെങ്കിൽ അവിടുത്തെ ടോയ്‌ലറ്റ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിന് ഇന്ത്യയിലെ 90 രൂപയോളമാണ് അവർ ഈടാക്കുന്നത്. ഇനി കടയിൽ നിന്ന് സാധനങ്ങളൊന്നും വാങ്ങാതെ ടോയ്‌ലറ്റ് ഉപയോഗിച്ചാലും 90 രൂപയുടെ ബില്ല് അവർ നിങ്ങൾക്ക് തരും. വളരെയധികം വൃത്തിയുള്ള ടോയ്‌ലറ്റുകളാവും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കാണുക.

പ്രതിഷേധങ്ങൾ

പബ്ലിക് ടോയ്‌ലറ്റുകളുടെ അഭാവം സഞ്ചാരികളിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. അതിനാൽ, ടോയ്‌ലറ്റുകൾക്കായി നിരവധി പ്രതിഷേധ പ്രകടനങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്. ഒരു മനുഷ്യന്റെ പ്രാഥമിക അവകാശം എന്ന നിലയിൽ പബ്ലിക് ടോയ്‌ലറ്റുകൾ ഏതൊരു രാജ്യത്തും അത്യാവശ്യം വേണ്ട കാര്യമാണ്. ഇതില്ല എങ്കിൽ മനുഷ്യന്റെ ആരോഗ്യത്തെ പോലും വളരെയധികം ദോഷമായി ബാധിച്ച് ഗുരുതര രോഗങ്ങൾ വരാനുള്ള സാദ്ധ്യതയും ഉണ്ടാക്കുന്നു.

4

ദൂരെ യാത്ര ചെയ്യുമ്പോൾ ഗർഭിണികളായ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഒട്ടേറെയാണ്. കുഞ്ഞ് കുട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ്. മാത്രമല്ല, ഉദരസംബന്ധമായ അസുഖങ്ങൾ ഉള്ളവരെയും ഇത്തരത്തിലുള്ള പ്രശ്നം സാരമായി ബാധിക്കും. അതിനാൽ ഏതൊരു രാജ്യത്തും പബ്ലിക് ടോയ്‌ലറ്റുകൾ ഉണ്ടായിരിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NETHERLAND, PUBLIC TOILETS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.