SignIn
Kerala Kaumudi Online
Saturday, 27 April 2024 4.48 PM IST

കോൺഗ്രസിന് വീണ്ടും തിരിച്ചടി, ആദായ നികുതി കേസിൽ ട്രിബ്യൂണലിന്റെ ഉത്തരവിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

d

ന്യൂഡൽഹി :കോൺഗ്രസ് 106കോടി ആദായ നികുതി കുടിശികഅടയ്ക്കണമെന്ന അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധിയിൽ ഇടപെടാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ട്രിബ്യൂണലിന്റെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടി വിധിക്കെതിരെകോൺഗ്രസ് നൽകിയ ഹർജികോടതി തള്ളി. ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ ഗൗരവ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. 106കോടി നികുതി കുടിശിക തിരിച്ചടയ്ക്കാൻ കോൺഗ്രസിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ട്രിബ്യൂണലിനെ സമീപിച്ചിട്ടും സ്റ്റേ ലഭിക്കാത്ത സാഹചര്യത്തിലാ കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.

അഞ്ച് കൊല്ലം മുമ്പ് ആദായനികുതി റിട്ടേൺ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെയും യൂത്ത്‌കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഫണ്ട് മരവിപ്പിച്ച ഉത്തരവ് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന്‌ കോൺഗ്രസ് ആരോപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HIGHCOURT, CONGRESS, INCOME TAX, BJP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.