SignIn
Kerala Kaumudi Online
Saturday, 27 April 2024 3.16 PM IST

ബേസിലിന്റെ നായികയായി ലിജോ മോൾ

ജ്യോതിഷ് ശങ്കർ ചിത്രം കൊല്ലത്ത് പുരോഗമിക്കുന്നു

ss

ബേസിൽ ജോസഫ് നായകനായി കലാസംവിധായകൻ ജ്യോതിഷ് ശങ്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലിജോ മോൾ നായിക. ബേസിലും ലിജോ മോളും ആദ്യമായാണ് ഒരുമിക്കുന്നത്. രോമാഞ്ചം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജിൻ ഗോപു ആണ് പ്രതിനായകൻ. ദീപക് പറമ്പോൽ, ആനന്ദ് മന്മഥൻ, ബിനു മണമ്പൂര് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ജി.ആർ. ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ്. ഇന്ദുഗോപൻ തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നുവിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായക ആണ് നിർമ്മാണം.കൊല്ലത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ഇനി പതിനഞ്ച് ദിവസത്തെ ചിത്രീകരണം കൂടിയുണ്ട്.ഛായാഗ്രഹണം സാനു ജോൺ വർഗീസ്. കലാസംവിധാനം കണ്ണൻ,​ മേക്കപ്പ് സുധി,​ കോസ്റ്റ്യൂ മെൽവിൻ. പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ. വർഷങ്ങൾക്കുമുൻപ് കൊല്ലത്ത് ഒരു സംഘം ഒരുമിച്ച് മോന്തായം എന്ന സാംസ്കാരിക കൂട്ടായ്മയ്ക്ക് രൂപം നൽകിയിരുന്നു. ഇതിന്റെ ഭാഗമായിരുന്ന ജ്യോതിഷ് ശങ്കർ ഈ പരിസരത്തു നിന്നാണ് ആദ്യ സംവിധാന സംരംഭം ഒരുക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. സാലു കെ. ജോർജിന്റെ ശിഷ്യനായി വെള്ളിത്തിരയിൽ എത്തിയ ജ്യോതിഷ് ശങ്ക‌ർ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര കലാസംവിധായകനാവുന്നത്. കുമ്പളങ്ങി നൈറ്റ്സ് , ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ,ന്നാ, താൻ കേസ് കൊട് എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ സംസ്ഥാന അംഗീകാരവും തേടി എത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.