SignIn
Kerala Kaumudi Online
Monday, 29 April 2024 12.14 AM IST

മുരളീധരന്റെയും പത്മജയുടെയും കാര്യം അവർ തീരുമാനിക്കട്ടെ: സുരേഷ് ഗോപി

suresh-gopi

തൃശൂർ: കെ. മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്ന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി. പത്മജ സ്വന്തം ഇഷ്ടത്തിലാണ് ബി.ജെ.പിയിൽ വന്നതാണ്. പത്മജയെ കേന്ദ്ര നേതാക്കൾ സ്വീകരിച്ചു. എന്നു പറഞ്ഞാൽ തനിക്കും അത് സ്വീകാര്യമാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ട്. അത് പ്രചാരണവേളയിൽ മനസിലായി. താൻ ഒരിക്കലും മതപ്രീണനത്തിനില്ല. രാഷ്ട്രീയ അടിമത്തത്തിലേക്ക് കേരളത്തിലുള്ളവർ മാറില്ല. താൻ ജയിച്ചാൽ തൃശൂരിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എലിവേറ്റഡ് ഹൈവേ കൊണ്ടുവരും. സംസ്ഥാന സർക്കാരിന്റെ ശബരി കെ റൈസുമായി ബന്ധപ്പെട്ട ചോദ്യത്തിന് അങ്ങനെയെങ്കിലും ജനങ്ങൾക്ക് അരി നൽകട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESHGOPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.