തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്ത രണ്ട് വാഴ്സിറ്റി അദ്ധ്യാപകർ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ നൽകിയ പത്രിക റിട്ടേണിംഗ് ഓഫീസറായ രജിസ്ട്രാർ തള്ളിയതിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം 20ന് ഗവർണർ ഹിയറിംഗ് നടത്തും. സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നടപടികൾ ഗവർണർ സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനെതിരായ ഹർജികളിലാണ് ഗവർണർ ഹിയറിംഗ് നടത്തി മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കോടതി ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |