കൊച്ചി: പരസ്യപ്രചാരണത്തിന് പി.വി.സി ഫ്ളക്സ് വിലക്കി മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശം. ഹ്യുമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ ഹർജിയിലാണ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള ഇടക്കാല ഉത്തരവ്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കാനും ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. വിഷയം മേയിൽ വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |