SignIn
Kerala Kaumudi Online
Sunday, 28 April 2024 1.34 AM IST

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്‌ക്കുന്നത് രണ്ട് വർഷങ്ങൾക്ക് ശേഷം; പുതിയ വില പ്രാബല്യത്തിൽ

petrol

കൊച്ചി: പെട്രോൾ, ഡീസൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ആറ് മണിയോടെയാണ് പുതിയ വില നിലവിൽ വന്നത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105 രൂപ 50 പൈസയും ഡീസലിന് 94 രൂപ 50 പൈസയുമാണ് വില. രണ്ട് വർഷത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്നത്.

കേന്ദ്ര സർക്കാർ ഇന്നലെ അർദ്ധരാത്രിയാണ് പെട്രോൾ, ഡീസൽ വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചത്. പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നത് 58 ലക്ഷം ചരക്കു വാഹനങ്ങൾ, 6 കോടി കാറുകൾ, 27 കോടി ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

കഴിഞ്ഞ വനിതാ ദിനത്തിൽ ഗാർഹിക പാചകവാതകത്തിന് നൂറു രൂപ കുറച്ചിരുന്നു. വിലവർദ്ധന പ്രതിപക്ഷം തിരഞ്ഞെടുപ്പിൽ ആയുധമാക്കുന്നത് പ്രതിരോധിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിലകുറച്ചത് സാധാരണക്കാരെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ്.

ജി​ല്ല​തി​രി​ച്ച് ​പെ​ട്രോ​ൾ​ ​ഡീ​സ​ൽ​ ​വി​ല

ആ​ല​പ്പുഴ
പെ​ട്രോ​ൾ​ 106.2​ ​
ഡീ​സ​ൽ​ 95.09​ ​
എ​റ​ണാ​കു​ളം
പെ​ട്രോ​ൾ105.98​ ​
ഡീ​സ​ൽ​ 94.88​
ഇ​ടു​ക്കി
പെ​ട്രോ​ൾ106.02​ ​
ഡീ​സ​ൽ​ 94.93​ ​
ക​ണ്ണൂർ
പെ​ട്രോ​ൾ106​ ​
ഡീ​സ​ൽ​ 94.93​ ​
കാ​സ​ർ​കോ​ട്
പെ​ട്രോ​ൾ​ 106.39​ ​ഡീ​സ​ൽ​ 95.29
കൊ​ല്ലം
പെ​ട്രോ​ൾ​ 107.23​ ​
ഡീ​സ​ൽ​ 96.06​
കോ​ട്ട​യം
പെ​ട്രോ​ൾ​ 106.2​ ​
ഡീ​സ​ൽ​ 95.09
കോ​ഴി​ക്കോ​ട്
പെ​ട്രോ​ൾ​ 106.33​ ​
ഡീ​സ​ൽ​ 95.24​ ​
മ​ല​പ്പു​റം
പെ​ട്രോ​ൾ​ 106.97​ ​
ഡീ​സ​ൽ​ 95.81
പാ​ല​ക്കാ​ട്
പെ​ട്രോ​ൾ​ 106.77​ ​
ഡീ​സ​ൽ​ 95.63
പ​ത്ത​നം​തി​ട്ട
പെ​ട്രോ​ൾ​ 106.63​ ​
ഡീ​സ​ൽ​ 95.5​
തൃ​ശൂർ
പെ​ട്രോ​ൾ​ 106.48​ ​
ഡീ​സ​ൽ​ 95.35​ ​
തി​രു​വ​ന​ന്ത​പു​രം
പെ​ട്രോ​ൾ​ 107.73​ ​
ഡീ​സ​ൽ​ 96.52​ ​
വ​യ​നാ​ട്
പെ​ട്രോ​ൾ​ 106.66​ ​
ഡീ​സ​ൽ​ 95.55​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PETROL, DIESEL, ELECTION, PMMODI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.