ബംഗളൂരു: മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബംഗളൂരുവിലെ സദാശിവനഗർ പൊലീസാണ് കേസെടുത്തത്. അമ്മയോടൊപ്പം സഹായം ചോദിച്ചെത്തിയ പതിനേഴുകാരിയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം.
ഫെബ്രുവരി രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഇന്നലെ രാത്രിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് യെദ്യൂരപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |