SignIn
Kerala Kaumudi Online
Saturday, 27 April 2024 10.38 PM IST

ഈ പഞ്ചായത്തിലൂടെ യാത്ര ചെയ്യുന്നവർ രാത്രികാലങ്ങളിൽ വഴിയോരങ്ങളിലെ ശീതളപാനീയം വാങ്ങിക്കഴിക്കല്ലേ; അതിനൊരു കാരണമുണ്ട്

juice

കാളികാവ്: മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ,​ റംസാനിലെ രാത്രികാലങ്ങളിൽ വഴിയോരങ്ങളിലെ ശീതളപാനീയ വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കാളികാവ് പഞ്ചായത്ത്. ഫുൾജാർ സോഡ,​ എരിവും പുളിയും ചേർത്ത വിവിധ ഇനം ശീതള പാനീയങ്ങൾ തുടങ്ങിയവ വിവിധ കടകളിൽ വിൽപ്പനയ്‌ക്കെത്താറുണ്ട്. പാതയോരങ്ങളിൽ സ്‌പെഷ്യൽ തട്ടുകടകളും റംസാൻകാലത്ത് തുറക്കാറുണ്ട്.

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അംഗീകൃത കൂൾബാറുകൾക്കും ഹോട്ടലുകൾക്കും നേരത്തെ തന്നെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇത്തരം പാനീയങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഷിജിമോൾ അറിയിച്ചു. നിരോധനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പും പൊലീസും ചേർന്ന് പരിശോധന നടത്തുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JUICE, ROADSIDE, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.