SignIn
Kerala Kaumudi Online
Sunday, 28 April 2024 6.41 PM IST

'കേരളത്തിൽ താമര വിരിയും, അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകം'; പ്രസംഗം മലയാളത്തിൽ ആരംഭിച്ച് നരേന്ദ്രമോദി

narendramodi

പത്തനംതിട്ട: ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജം നൽകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

മലയാളത്തിലാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. 'ഇവിടെ വന്നപ്പോൾ ഇളകിമറിയുന്ന അന്തരീക്ഷം കണ്ടപ്പോൾ ഒരു കാര്യം മനസിലായി ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന കാര്യം ഉറപ്പായി.ബിജെപി ഇത്തവണ കേരളത്തിൽ രണ്ടക്ക സീറ്റ് മറികടക്കും. കേരളത്തിലെ ജനങ്ങൾക്ക് ഞാൻ യുവത്വത്തിന്റെ ഊർജം നൽകാൻ ആഗ്രഹിക്കുന്നു. അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണ്. കേരളത്തിന്റെ നവീകരണത്തിന് ഇത് ആവശ്യമാണ്'- പ്രധാനമന്ത്രി പറഞ്ഞു.

'കേരളത്തിൽ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സർക്കാരുകളാണ് മാറിമാറി വരുന്നത്. അത് സംസ്ഥാനത്തിന് എന്തുമാത്രം നഷ്ടമാണ് വരുത്തിവയ്ക്കുന്നതെന്ന് ജനങ്ങൾക്കറിയാം. കേരളത്തിലെ റബർ കർഷകർ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ കേരളത്തിലെ എൽഡിഎഫും യുഡിഎഫും അത് കണ്ടില്ലെന്ന് നടിച്ചിരിക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യൻ പുരോഹിതർ പോലും ഇവരുടെ ആക്രമണത്തിന് ഇരയാകുന്നു. കേരളത്തിലെ എത്രയോ കോളേജ് ക്യാംപസുകൾ കമ്യൂണിസ്റ്റുകാരുടെ താവളമായി മാറിയിരിക്കുന്നു. ഇവിടെ സ്ത്രീകളും യുവജനതയും ഭയപ്പെട്ടാണ് ജീവിക്കുന്നത്. ഈ ദുരവസ്ഥയിൽ‌ നിന്നു മോചനം വേണമെങ്കിൽ ഒരുവട്ടം എൽഡിഎഫ്, അടുത്തവട്ടം യുഡിഎഫ് എന്ന ചക്രം പൊളിക്കണം. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ പോരടിക്കുന്നു, കേന്ദ്രത്തിൽ ഇവർ ഒന്നാണ്'- അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സ്വാഗത പ്രസംഗം നടത്തിയ വേദിയിൽ നരേന്ദ്രമോദിക്ക് വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ആറൻമുള കണ്ണാടിയടക്കം നിരവധി സമ്മാനങ്ങൾ നൽകിയാണ് വരവേറ്റത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ നരേന്ദ്രമോദി കന്യാകുമാരിയിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BJP, MODI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.