SignIn
Kerala Kaumudi Online
Sunday, 28 April 2024 11.42 AM IST

50 സെക്കൻഡ് പരസ്യത്തിന് അഞ്ച് കോടി പ്രതിഫലം; ബോളിവുഡ് താരങ്ങളൊന്നും അല്ല, മലയാളികളുടെ പ്രിയപ്പെട്ട നടി ആരാണെന്ന് മനസിലായോ?

actress

സിനിമയിൽ അഭിനയിക്കുന്നതിന് മാത്രമല്ല, പരസ്യത്തിൽ അഭിനയിക്കുന്നതിനും താരങ്ങൾ ഭീമമായ തുക ഈടാക്കാറുണ്ട്. ഇങ്ങനെ തെന്നിന്ത്യയിലെ ഒരു പ്രമുഖ താരം പരസ്യത്തിന് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 50 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിന് അഞ്ച് കോടി രൂപയാണ് ഈ നടി പ്രതിഫലമായി ഈടാക്കുന്നത്.

ഈ പറഞ്ഞുവരുന്ന നടി തന്റെ അഭിനയത്തിലൂടെ സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. പാർട്ട് ടൈം മോഡലായും ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിരുന്ന ഈ നടി മറ്റാരുമല്ല നയൻതാരയാണ്. ടാറ്റ സ്കൈയുടെ 50 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിനാണ് നയൻതാര അഞ്ച് കോടി രൂപ പ്രതിഫലം ഈടാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

രണ്ട് ദിവസങ്ങളിലായി ചിത്രീകരിച്ച ഈ പരസ്യം തമിഴ്‌, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിൽ പുറത്തിറങ്ങി. ദക്ഷിണേന്ത്യയിലാകെ ആരാധകരുള്ള താരം ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന് പത്ത് കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്.

ചമയം എന്ന ടെലിവിഷൻ പരിപാടിയിൽ അവതാരകയായാണ് നയൻ താര അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ താരത്തിന് നാല് ആഡംബര വീടുകളുണ്ട്. ഭർത്താവ് വിഗ്നേഷിനും കുഞ്ഞുങ്ങൾക്കുമൊപ്പം 100 കോടി വിലമതിക്കുന്ന നാല് ബിഎച്ച്‌കെ ഫ്ലാറ്റിലാണ് ഇപ്പോൾ താമസിക്കുന്നത്. ആഡംബര കാറുകൾക്കൊപ്പം ഒരു സ്വകാര്യ ജെറ്റും നയൻതാരയ്‌ക്ക് സ്വന്തമായുണ്ട്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആറ്റ്‌ലി ചിത്രം ജവാനിൽ ഷാരൂഖിനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. നടിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടി. ഒടിടിയിൽ റിലീസ് ചെയ്ത 'അന്നപൂരണി: ദി ഗോഡസ് ഓഫ് ഫുഡ്' എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി അഭിനയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTRESS, REMMUMERATAION, NAYANTHARA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.