പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഏലൂർ വടക്കുംഭാഗം പെരുമ്പോടത്ത് സുകുമാര (സുകു- 66)ന് പറവൂർ അതിവേഗ സ്പെഷൽ കോടതി മൂന്നര വർഷം തടവും 11,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിനു നൽകും. പ്രതി പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. 2022 ഒക്ടോബർ 18ന് രാവിലെ 7.10ന് പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏലൂർ പൊലീസാണ് കേസെടുത്തത്. ഇൻസ്പെക്ടറായിരുന്ന ജോസ് ബെന്റോയാണ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |