ഈരാറ്റുപേട്ട: ഒരുമിച്ചിരുന്ന് മദ്യപിച്ചതിനുശേഷം സുഹൃത്തിന്റെ മാല കവർന്ന കേസിൽ ഈരാറ്റുപേട്ട മുരിക്കോലിൽ ഭാഗത്ത് കുന്നുംപുറത്ത് കുഞ്ഞി മനാഫ് എന്ന മനാഫ് കെ. എ (35) എന്നയാളെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞദിവസം തിടനാട് സ്വദേശിയായ സുഹൃത്തിനൊപ്പം അമ്പാറ ഭാഗത്ത് മദ്യപിക്കുന്നതിനിടെ കഴുത്തിൽക്കിടന്ന മാലയുമായി കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |