ഗുരുവായൂർ : വേനലവധിക്കാലത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം ഒരു മണിക്കൂർ കൂടുതൽ അനുവദിക്കും. ഭക്തജന തിരക്ക് കണക്കിലെടുത്താണ് ദർശന സമയം വർദ്ധിപ്പിക്കുന്നത്. മാർച്ച് 28 മുതൽ മേയ് 31 വരെയാണ് ദർശനസമയം ഒരു മണിക്കൂർ കൂട്ടുന്നത്. വൈകിട്ട് 4.30 ന് തുറന്നിരുന്ന ക്ഷേത്രനട ഈ ദിവസങ്ങളിൽ 3.30ന് തുറക്കും. ഈ മാസം 30ന് രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 2 വരെ ക്ഷേത്രത്തിൽ വി.ഐ.പി സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |