കൊച്ചി: എം.എൽ.എമാരും രാജ്യസഭാംഗങ്ങളും രാജിവയ്ക്കാതെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. പത്രിക സ്വീകരിക്കും മുമ്പ് ബന്ധപ്പെട്ട അധികൃതർ ഇവരുടെ രാജി വാങ്ങണമെന്ന് മാദ്ധ്യമപ്രവർത്തകനായ കെ.ഒ. ജോണി
യുടെ ഹർജിയിൽ ആവശ്യപ്പെടുന്നു. ഉപതിരഞ്ഞെടുപ്പിനും അമിതവ്യയത്തിനും വഴിവയ്ക്കാവുന്ന ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നും ആവശ്യമുണ്ട്. ഹർജി അടുത്ത ദിവസം പരിഗണിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |