SignIn
Kerala Kaumudi Online
Saturday, 27 April 2024 3.47 PM IST

ഒറ്റ ചാർജിൽ 550 കിലോ മീറ്റർ വരെ ഓടും, പുതിയ ഇവിയുമായി ഞെട്ടിക്കാനൊരുങ്ങി മാരുതി: വില നിങ്ങളെ അമ്പരപ്പിക്കും

maruthi-

കൊച്ചി: രാജ്യത്തെ വൈദ്യുതി വാഹന വിപണിയിൽ പുതുതരംഗം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് മുൻനിര കമ്പനികൾ പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മാരുതി സുസുക്കി, ഹ്യുണ്ടായി, സിട്രോൺ ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയെല്ലാം നിലവിലുള്ള പെട്രോൾ, ഡീസൽ വേരിയന്റുകളുടെ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഇ വാഹനങ്ങളുടെ വില്പനയിൽ ദൃശ്യമാകുന്ന വൻ മുന്നേറ്റത്തിന്റെ നേട്ടം ഉപയോഗപ്പെടുത്താൻ പുതിയ തന്ത്രങ്ങൾക്ക് രൂപം നൽകാനും കമ്പനികൾ ആലോചിക്കുന്നു.

സിട്രോൺ ഇസി3 എയർക്രോസ്, ഹ്യുണ്ടായി ക്രെറ്റ ഇ.വി, മാരുതി സുസുക്കി ഇ.വി.എക്‌സ്, ടാറ്റ കർവ് ഇ.വി, ഒല ഇലക്ട്രിക് കാർ തുടങ്ങിയവയാണ് വിപണി പ്രതീക്ഷിക്കുന്ന പ്രധാന മോഡലുകൾ.

സിട്രോൺ സി3 എയർക്രോസ്

ഫ്രാൻസിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ സിട്രോണിന്റെ സി3 എയർക്രോസിന്റെ ഇലക്ട്രിക് പതിപ്പ് 11 മുതൽ15 ലക്ഷം രൂപ വരെയുള്ള വിലയിലാണ് വിപണിയിലെത്തുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്റർ യാത്ര ചെയ്യാനാകുന്ന 400 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയുമായാണ് സിട്രോൺ ഇലക്ട്രിക് സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനമെത്തുന്നത്. ആഗോള വിപണിയിൽ ബാറ്ററികളുടെ വില കുറയുന്നതിനാൽ ഇന്ത്യൻ വിപണിയിൽ അതിശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിയുന്ന വിലയിൽ കാറുകൾ അവതരിപ്പിക്കാനാണ് സിട്രോണിന്റെ പദ്ധതി.

ഹ്യുണ്ടായി ക്രെറ്റയുടെ ഇലക്ട്രിക് മോഡലുകൾ

നിലവിലുള്ള ക്രെറ്റ കാറുകളുടെ പരിഷ്ക്കരിച്ച ഇലക്ട്രിക് മോഡൽ വിപണിയിൽ അവതരിപ്പിക്കാനാണ് ഹ്യുണ്ടായ് ഒരുങ്ങുന്നത്. ദക്ഷിണ കൊറിയൻ വിപണിയിൽ ക്രെറ്റ ഇ.വിയുടെ പരിഷ്ക്കരിച്ച പതിപ്പ് കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. 20 മുതൽ 30 ലക്ഷം രൂപ വരെയാണ് ക്രെറ്റ ഇ.വിക്ക് പ്രതീക്ഷിക്കുന്ന വില. ഇരട്ട 10.25 ഇഞ്ച് ഡിജിറ്റൽ സ്‌ക്രീനുകളുള്ള നവീകരിച്ച ഡാഷ്ബോർഡുമായാണ് ക്രെറ്റ ഇ.വി എത്തുന്നത്..ഡ്യുവല്‍ സോൺ എസി, പനോരമിക് സൺറൂഫ്, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോൾ എന്നിവയുൾപ്പെടെ നൂതന സുരക്ഷാ സംവിധാനങ്ങളും ഇലക്ട്രിക് എസ്.യു.വിയിലുണ്ടാകും.

മാരുതി ഇ.വി. എക്‌സ്

വൈദ്യുതി വാഹന വിപണിയിലെ പ്രവേശനം കരുത്തേറിയ സ്പോർട്ട്സ് യുട്ടിലിറ്റി വാഹനവുമായി ആഘോഷമാക്കുന്നതിനാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന കമ്പനിയായ മാരുതി സുസുക്കി ഒരുങ്ങുന്നത്. ഫോസിൽ ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളുടെ വിപണിയിലെ മേധാവിത്തം ഇലക്ട്രിക് വാഹന മേഖലയിലും നേടിയെടുക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. അതിനാൽ ഏറ്റവും മികച്ച സാങ്കേതികവിദ്യയിലുള്ള ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയോടെ ഇ.വി.എക്സ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഏകദേശം 22 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.മികച്ച രൂപകൽപ്പനയും കരുത്തുറ്റ പ്രകടനവും കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാന്‍ മാരുതി ഇ.വി.എക്സിന് കഴിയുമെന്നാണ് കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നു. 60 കിലോവാട്ട് ബാറ്ററി പാക്കും ഇലക്ട്രിക് മോട്ടോറുമുള്ള ഈ ഇലക്ട്രിക് എസ്.യു. വി ഒറ്റ ചാർജിൽ 550 കിലോമീറ്റർ വരെ ഓടും.

ടാറ്റ കർവ് ഇ.വി

ടാറ്റ മോട്ടോഴ്സ് വൈദ്യുതി വാഹന വിപണിയിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന നവീന മോഡലാണ് ടാറ്റ കർവ് ഇ.വി. കഴിഞ്ഞ ദിവസം കമ്പനി വൈദ്യുതി വാഹനങ്ങളുടെ വില കുറച്ചുവെങ്കിലും വില്പനയിൽ കാര്യമായ ഉണർവ് നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. ടെസ്‌ലയുടെ ഉൾപ്പെടെ വിദേശ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്താനുള്ള സാഹചര്യം ഒരുങ്ങുന്നതിനാൽ കൂടുതൽ ശ്രദ്ധയോടെയാണ് ടാറ്റ മോട്ടോഴ്സ് വിപണിയിൽ നീങ്ങുന്നത്. ടാറ്റ കർവ് ഇ.വിക്ക് 15 മുതൽ 20 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ ജനറേഷൻ 2 പ്ലാറ്റ്ഫോമിൽനിർമ്മിച്ച ഈ ഇലക്ട്രിക് വാഹനം 5-സ്റ്റാർ ഗ്ലോബൽ 400 മുതൽ 500 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഒല ഇലക്ട്രിക് കാർ

ഒലയുടെ പുതിയ ഇലക്ട്രിക് കാറിന് 40 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഫോർ-ഡോർ കൂപ്പെ ബോഡി ശൈലി ഫീച്ചർ ചെയ്യുന്ന ഒലയുടെ പുതിയ മോഡൽ വിപണിക്ക് പുതിയ അനുഭവമാകുമെന്ന് വിലയിരുത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, MARUTHI, AUTO, CAR, ELECTRIC
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.