തൃശൂർ: പ്രമുഖ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ പുതിയ ഷോപ്പിംഗ് സമുച്ചയം നാളെ കോഴിക്കോട് പ്രവർത്തനം തുടങ്ങും. സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സമുച്ചയമാണിത്. കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ രാവിലെ 10.30ന് കല്യാൺ സിൽക്സ് ബ്രാൻഡ് അംബാസഡറായ പൃഥ്വിരാജ് സുകുമാരൻ ഷോറൂം കോഴിക്കോടിന് സമർപ്പിക്കും. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം 12 മണി മുതൽ ഷോറൂം പൊതുജനങ്ങൾക്ക് തുറന്ന് നൽകും.
രണ്ട് ലക്ഷത്തിലേറെ ചതുരശ്ര അടി വിസ്തൃതിയുള്ള ഈ വിസ്മയലോകം ഷോപ്പിംഗിൽ അനന്ത സാദ്ധ്യതകളാണ് ഒരുക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂമും വലിയ ഹൈപ്പർമാർക്കറ്റുമാണ് ഇവിടെയുള്ളത്.
കിഡ്സ് പ്ലേ ഏരിയ, ഫുഡ്കോർട്ട്, എക്സ്ക്ലൂസീവ് ബ്രൈഡ് ഡിസൈൻ ബൊത്തീക്, എക്സ്ക്ലൂസീവ് ഗ്രൂം ഡിസൈൻ സ്റ്റുഡിയോ, കോസ്മറ്റിക് കൗണ്ടർ, പെർഫ്യൂം സ്റ്റോർ, ഫുട്ട് വെയർ സെക്ഷൻ, ഓൾ ബ്രാന്റ് ലഗ്ഗേജ് ഷോപ്പ്, ടോയ് സ്റ്റോർ, ഹോം ഡെക്കോർ, കോസ്റ്റൂം ജുവലറി വിഭാഗം എന്നിവയെല്ലാം ഷോറൂമിന് മാറ്റ്കൂട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |