തിരുവനന്തപുരം: ഒരുലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങൾക്ക് ഇ സ്റ്റാമ്പിംഗ് നടപ്പാക്കുന്നതിനൊപ്പം സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാമ്പ് വെണ്ടർമാരുടെ കൈവശവും സ്റ്രോക്കുള്ള മുദ്രപ്പത്രങ്ങളുടെ വില്പന ഏപ്രിൽ ഒന്നുമുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. കേന്ദ്രം അച്ചടി അവസാനിപ്പിച്ച നൂറുരൂപ മുദ്രപ്പത്രത്തിന് പകരം കുറഞ്ഞ തുകയുടെ പത്രങ്ങൾ റീവാല്യുവേറ്റ് (മൂല്യംകൂട്ടൽ) ചെയ്തതിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. അതേസമയം ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങൾക്ക് പകരമുള്ള ഇ സ്റ്റാമ്പിംഗ് നടപ്പാക്കാൻ വൈകും. സാങ്കേതിക സംവിധാനങ്ങൾ സജ്ജമാവാത്തതാണ് കാരണം. ഒരു ലക്ഷത്തിന് മേലുള്ള മുദ്രപ്പത്രങ്ങൾക്ക് പകരം ഇ സ്റ്രാമ്പിംഗ് നടപ്പായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |