SignIn
Kerala Kaumudi Online
Saturday, 27 April 2024 5.26 PM IST

"ആരെയും ഗെറ്റൗട്ടടിക്കുന്ന പാരമ്പര്യം എന്റെ കുടുംബത്തിനില്ല, സുരേഷ് ഗോപി എല്ലാ സ്ഥലത്തുംകയറിയിറങ്ങുന്നു"; സീറോ വോട്ടായിരിക്കും ലഭിക്കുകയെന്ന് മുരളീധരൻ

suresh-gopi

തൃശൂർ: എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി തോൽവി ഉറപ്പിച്ചയാളാണെന്ന് യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സുരേഷ് ഗോപി എല്ലാ സ്ഥലത്തുംകയറിയിറങ്ങുകയാണെന്നും പക്ഷേ ലഭിക്കുന്നത് സീറോ വോട്ടായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

ആരെയും ഗെറ്റൗട്ടടിക്കുന്ന പാരമ്പര്യം തന്റെ കുടുംബത്തിനില്ലെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മൂന്നാം സ്ഥാനം ഉറപ്പായപ്പോൾ വാർത്തകളുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി നേരത്തെ കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട് സന്ദർശിച്ചിരുന്നു. ഇതുകൂടാതെ ജനങ്ങളുടെ കൂടെ നിന്ന നേതാവാണ് കരുണാകരനെന്നും അദ്ദേഹത്തിന് ആദരവ് നൽകാൻ മുൻകൈയെടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. കരുണാകരനിലൂടെയാണ് കോൺഗ്രസ് വളർന്നത്. എന്നാൽ ആ പാർട്ടി കരുണാകരന് എന്ത് നൽകിയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESHGOPI, KMURALIDHARAN, BJP, UDF, THRISSUR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.