SignIn
Kerala Kaumudi Online
Saturday, 27 July 2024 9.20 PM IST

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

matsya

തൃശൂർ : കോഴിക്കോട് പുതിയാപ്പ ഹാർബറിൽ നിന്നും മൂന്ന് ദിവസം മുൻപ് ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് കരയിലെത്തിച്ചു. പന്ത്രണ്ട് നോട്ടിക്കൽ മൈൽ അകലെ വഞ്ചിപ്പുര വടക്ക് പടിഞ്ഞാറ് ഭാഗത്ത് ആഴക്കടലിൽ എൻജിൻ നിലച്ച് കുടുങ്ങിയ കോഴിക്കോട് പുതിയാപ്പ സ്വദേശി രാകേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആനന്ദേശ്വരത്തപ്പൻ എന്ന ബോട്ടും ഏഴ് മത്സ്യ തൊഴിലാളികളെയുമാണ് കരയിലെത്തിച്ചത്. രാവിലെ എട്ടോടെയാണ് ബോട്ട് കടലിൽ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഉദ്യേഗസ്ഥരായ വി.എം.ഷൈബു, വി.എൻ.പ്രശാന്ത്കുമാർ, ഇ.ആർ.ഷിനിൽകുമാർ, റസ്‌ക്യൂ ഗാർഡ് ഫസൽ, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പ, എൻജിൻ ഡ്രൈവർ ആന്റണി എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, FISH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.