SignIn
Kerala Kaumudi Online
Sunday, 28 April 2024 11.57 AM IST

ചികിത്സ തേടി എത്തുന്നവരെ വേഗം മടക്കി അയക്കുന്നു, കോലഞ്ചേരിയിൽ ജ‌നങ്ങൾ ആശങ്കയിൽ

hospital

കോലഞ്ചേരി: കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളി​ൽ മുണ്ടിനീര് രോഗം വ്യാപകമാകുന്നു. വിവിധ സ്കൂളുകളിൽ മുണ്ടിനീര് ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം കൂടിയതോടെ അദ്ധ്യാപകരും ആശങ്കയിലാണ്.

രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരെ എത്രയും വേഗം മടക്കി അയക്കുകയാണ് ചെയ്യുന്നത്. ആൾക്കൂട്ടങ്ങൾ ഉള്ള സ്ഥലങ്ങളിൽ രോഗം പകരാൻ സാദ്ധ്യത കൂടുതലാണ്. വായുവിലൂടെ പകരുന്ന രോഗം ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. മിക്‌സോ വൈറസ് പരൊ​റ്റിഡൈ റ്റിസ് വൈറസാണ് രോഗ കാരണം.

അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുന്നതെങ്കിലും മുതിർന്നവർക്കും ബാധിക്കുന്നുണ്ട്. കുട്ടികളേക്കാൾ ഗുരുതരമാകുന്നത് മുതിർന്നവരിലാണ്. സാധാരണയായി ഒന്നു മുതൽ രണ്ട് ആഴ്ചകൾ കൊണ്ട് രോഗം ഭേദമാകാറുണ്ട്

പകരുന്നതെപ്പോൾ

രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം 4 മുതൽ 6 ദിവസം വരെയാണ് സാധാരണയായി പകരുന്നത്. വായുവിലൂടെ പകരുന്ന രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്.

ലക്ഷണങ്ങൾ

ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങൾ.

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്.

ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും.

വായ തുറക്കുതിനും ചവയ്ക്കുന്നതി​നും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടും.

വിശപ്പില്ലായ്മയും ക്ഷീണവും ആണ് മ​റ്റു ലക്ഷണങ്ങൾ

ശ്രദ്ധി​ക്കാൻ

പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങൾക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേ​റ്റ് എന്നീ ശരീര ഭാഗങ്ങളെ ബാധിക്കും. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈ​റ്റിസ് അവസ്ഥയിലേക്കെത്തി മരണത്തിലേക്ക് വരെ നയിക്കും.

രോഗം തിരിച്ചറിയുമ്പോഴേക്കും മ​റ്റു പലരിലേക്കും പകർന്നിരിക്കും എന്നതിനാൽ മുണ്ടിനീര് പകരുന്നത് നിയന്ത്റിക്കാൻ ബുദ്ധിമുട്ടാണ്.

പൂർണമായും അസുഖം മാറുന്നത് വരെ വീട്ടിൽ വിശ്രമിക്കുക.

രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടുന്നത് പൂർണമായും ഒഴിവാക്കുക.

രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക.

രോഗ നിയന്ത്റണത്തിന് പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUNDINEERU, HEALTH, KOLANCHERRY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.