തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണി വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന അഞ്ച് ബഹുജന റാലികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കും.
മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുതെന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന ആദ്യറാലി ഇന്ന് കോഴിക്കോട്ട് നടക്കും. 23 ന് കാസർകോട്ടും 24 ന് കണ്ണൂരും 25 ന് മലപ്പുറത്തും 27 ന് കൊല്ലത്തുമാണ് റാലികൾ.മുഖ്യമന്ത്രിയുടെ ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മാർച്ച് 30 ന് തിരുവനന്തപുരത്ത് തുടങ്ങും. ഏപ്രിൽ 22 ന് കണ്ണൂരിലാണ് സമാപനം. ഓരോ ലോക് സഭാ മണ്ഡലത്തിലും മൂന്ന് യോഗങ്ങളിൽ വീതം അദ്ദഹം പങ്കെടുക്കും. വയനാട്- ഏപ്രിൽ 1, മലപ്പുറ-2 , എറണാകുളം-3,
ഇടുക്കി -4, കോട്ടയം-5, ആലപ്പുഴ-6, മാവേലിക്കര -7, പത്തനംതിട്ട-8, കൊല്ലം -9, ആറ്റിങ്ങൾ -10, ചാലക്കുടി -12, തൃശ്ശൂർ-15, ആലത്തൂർ -16, പാലക്കാട് -17, പൊന്നാനി -18, കോഴിക്കോട് 19, വടകര-20, കാസർകോട് -21, കണ്ണൂർ-22 എന്നിങ്ങനെയാണ് പരിപാടികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |