SignIn
Kerala Kaumudi Online
Saturday, 27 April 2024 2.30 PM IST

ഇഷയ്ക്ക് 15 വയസുള്ളപ്പോൾ റിലയൻസിൽ; അന്നും ഇന്നും വിശ്വസ്തനും വലം കയ്യായും കൂടെ, കോടികൾ ശമ്പളം വാങ്ങുന്ന ദർശൻ മേത്ത ആരാണ്

darshan-mehta

മുകേഷ് അംബാനി അടുത്തിടെയാണ് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡ് മേധാവിയായി ഇഷ അംബാനിയെ പ്രഖ്യാപിച്ചത്. ഇഷ വന്നതോടെ കമ്പനി മികച്ച ബിസിനസ് കാഴ്ചവച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ കൂടുതൽ വിദേശ ബ്രാൻഡുകളെ കൂടെ കൂട്ടാനും ഇഷയ്ക്ക് സാധിച്ചു. 2023 ആഗസ്റ്റ് വരെയുള്ള കണക്ക് പ്രകാരം റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ പ്രീമണി ഇക്വിറ്റി മൂല്യം 8.381 ലക്ഷം കോടി രൂപയായി ഉയർന്നിരുന്നു.

ഈ നേട്ടം കൈവരിച്ചതോടെ ബിസിനസ് ലോകം ഇഷയെ കുറിച്ച് മാത്രമല്ല ചർച്ച ചെയ്തത്. അംബാനിയുടെ വലം കയ്യെന്ന് അറിയപ്പെടുന്ന ദർശൻ മേത്തയ്ക്ക് ഈ നേട്ടത്തിൽ സുപ്രധാന പങ്കാണുള്ളത്. കോടികൾ ശമ്പളത്തിൽ മുകേഷ് അംബാനി നിയോഗിച്ച ദർശൻ മേത്ത ആരാണ്?

ആരാണ് ദർശൻ മേത്ത
റിലയൻസ് ബ്രാൻഡ് ലിമിറ്റഡിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ ദർശൻ മേത്ത ഇഷ അംബാനിയുടെ വിശ്വസ്തനാണ്. റിലയൻസിന്റെ ആദ്യകാല ജീവനക്കാരനായ ദർശൻ റിലയൻസ് ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ജീവനക്കാരൻ കൂടിയാണ്. ജിയോർജിയോ അർമാനി, ബോട്ടെഗ വെനെറ്റ, ജിമ്മി ചൂ, ബർബെറി എന്നിവയുൾപ്പെടെ 50ലധികം അന്താരാഷ്ട്ര ബ്രാൻഡുകളെ അവതരിപ്പിക്കുന്നതിൽ ദർശന് നിർണായക പങ്കാണുള്ളത്.

ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയുള്ള മേത്ത മുംബയിലുള്ള പ്രൈസ് വാട്ടർ ഹൗസിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. പിന്നാലെ ത്രികേയ ഗ്രേ അഡ്വട്ടൈസിംഗ് കമ്പനിയിലെ ജോലിയിലേക്ക് പ്രവേശിച്ചു. ഇതിന് ശേഷമാണ് മേത്ത റിലയൻസിലേക്ക് എത്തുന്നത്. മേത്തയുടെ ദീർഘവീക്ഷണമുള്ള നേതൃത്വം റീട്ടെയിൽ ലാൻഡ്സ്‌കേപ്പിനെ പുനർനിർമ്മിക്കാൻ റിലയൻസിനെ സഹായിച്ചു. കൂടാതെ സമാനതകളില്ലാത്ത ആഡംബരത്തിന്റെയും സങ്കീർണ്ണതയുടെയും ഒരു യുഗത്തിന് തുടക്കമിടാനും കാരണമായി.

2020-21 സാമ്പത്തിക വർഷത്തെ റിപ്പോർട്ട് പ്രകാരം, 4.89 കോടി രൂപയാണ് വാർഷിക ശമ്പളമെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ വളർച്ചയ്ക്ക് വേണ്ട് ദർശൻ മേത്ത എടുത്ത തീരുമാനങ്ങൾ ഒന്നും ഇതുവരെ തെറ്റിയില്ല. മേത്ത റിയൻസിൽ ജോലി ചെയ്യുമ്പോൾ ഇഷയ്ക്ക് 15 വയസ് മാത്രമായിരുന്നു വയസ്. ഇന്ന് ഇഷ സുപ്രധാന പദവിയിൽ എത്തിയപ്പോൾ മേത്ത ഏറ്റവും അടുത്ത വിശ്വസ്തനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, RELAINCE, MUKESH AMBANI, DARSHAN MEHTHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.