ഏപ്രിൽ മൂന്നിന് നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്സി./ബികോം പരീക്ഷകൾ ഏപ്രിൽ 19ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രം, സമയം മാറ്റമില്ല.
ഒന്നാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റ അനലിറ്റിക്സ് ന്യൂ ജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.എ/എം.എസ്സി/എം കോം/ എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ/എം.എ.എച്ച്.ആർ.എം/എം.ടി.ടി.എം പരീക്ഷകളുടെ രജിസ്ട്രേഷൻ 23ന് തുടങ്ങും.
ഏപ്രിൽ മൂന്നിന് നടത്തുന്ന ജർമ്മൻ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ (ബി.ഡെസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് (2008 & 2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 25 മുതൽ 27വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ. ഏഴ്) സെക്ഷനിൽ ഹാജരാകണം.
എം.ജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (സ്പെഷ്യൽ റീഅപ്പിയറൻസ് 2021 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക്) ബിരുദ പരീക്ഷയിലെ മാർച്ച് 25 ന് നടത്താനിരുന്ന പരീക്ഷ ഏപ്രിൽ 22 ലേക്കും ഏപ്രിൽ 22 ന് നടത്താനിരുന്നത് ഏപ്രിൽ 23 ലേക്കും മാറ്റി.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് സസ്റ്റൈനബിൾ അഗ്രികൾച്ചർ (2021 അഡ്മിഷൻ റഗുലർ, 2018 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം ഫെബ്രുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 5 മുതൽ പാലാ സെന്റ് തോമസ് കോളേജിൽ നടക്കും.
ഒന്നാം സെമസ്റ്റർ എം.എസ് സി ഇൻഡസ്ട്രിയൽ കെമിസ്ട്രി (സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019,2020,2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 26 മുതൽ നടക്കും.
ആറാം സെമസ്റ്റർ ബി.എഫ്.ടി, ബി.എസ് സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ (സി.ബി.സി.എസ് പുതിയ സ്കീം 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 25 മുതൽ നടക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി സുവോളജി (പി.ജി.സി.എസ്.എസ് 2017,2018 അഡ്മിഷൻ സപ്ലിമെന്ററി, 2014, 2015, 2016 അഡ്മിഷനുകൾ മേഴ്സി ചാൻസ് മേയ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല പരീക്ഷാ തീയതി
എസ്.ഡി.ഇ ആറാം സെമസ്റ്റർ ബി.എസ്സി പ്രിന്റിംഗ് ടെക്നോളജി (2014 പ്രവേശനം) ഏപ്രിൽ 2018 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 17ന് തുടങ്ങും.
പുനർമൂല്യനിർണയ ഫലം
എസ്.ഡി.ഇ ഒന്നാം സെമസ്റ്റർ ജൂലായ് 2018, രണ്ടാം സെമസ്റ്റർ ജനുവരി 2019, മൂന്നാം സെമസ്റ്റർ ജൂലായ് 2019, നാലാം സെമസ്റ്റർ ജനുവരി 2019 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.കോം നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഇഗ്നോ പ്രവേശനം 31 വരെ നീട്ടി
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദ,ബിരുദാനന്തരബിരുദ,പി.ജി.ഡിപ്ലോമ,ഡിപ്ലോമ, പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം(ഫ്രഷ് /റീ-രജിസ്ട്രേഷൻ) 31 വരെ നീട്ടി.സർട്ടിഫിക്കറ്റ്,സെമസ്റ്റർ,മെരിറ്റ് അധിഷ്ഠിത പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം അവസാനിച്ചു. റീ-രജിസ്ട്രേഷന് 500 രൂപ ലേറ്റ് ഫീസ് ഉണ്ടായിരിക്കും. അപേക്ഷകൾ ignouadmission.samarth.edu.inവഴി സമർപ്പിക്കാം. വിവരങ്ങൾക്ക് 0471-2344113,9447044132.
ഡിഫാം ഫലം
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2023 ഏപ്രിലിൽ നടത്തിയ ഡി.ഫാം പാർട്ട് 1 (സപ്ലിമെന്ററി) പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക് www.dme.kerala.gov.in.
ബിഫാം രണ്ടാം അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ബിഫാം ലാറ്ററൽ എൻട്രി കോഴ്സിൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. രേഖകൾ സഹിതം 26ന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 04712525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |