തിരുവനന്തപുരം: കേജ്രിവാളിനെ അറസ്റ്റ് ചെയ്തതും കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് ഡോ.ശശി തരൂർ. ഭരണകക്ഷിക്ക് അനുകൂലമായ തീരുമാനങ്ങൾ സർക്കാർ എടുക്കുന്നത് തടയാൻ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ജനാധിപത്യത്തിന്റെ പ്രവർത്തനത്തെ നേരിട്ട് തടസ്സപ്പെടുത്തുന്ന ഇൻകംടാക്സ്, ഇ.ഡി തുടങ്ങിയ സർക്കാർ വകുപ്പുകൾക്ക് സമാനമായ ചട്ടം എന്തുകൊണ്ട് ബാധകമല്ല? ജനാധിപത്യത്തോടുള്ള വഞ്ചനയ്ക്കെതിരെ സ്വമേധയാ കേസെടുക്കാൻ സുപ്രീംകോടതി തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |