കൊല്ലം: ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം തന്ത്രപരമായി നടപ്പാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. ഒന്നര മാസത്തിനകം പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ദിവസം ലേണേഴ്സ് ടെസ്റ്റ് നടത്തുന്നവരുടെ എണ്ണം വെട്ടിച്ചുരുക്കി.
രണ്ടാഴ്ച മുമ്പ് വരെ അപേക്ഷിച്ച് രണ്ടോ മൂന്നോ ദിവസത്തിനകം ലേണേഴ്സ് ടെസ്റ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാലിപ്പോൾ ലേണേഴ്സ് ടെസ്റ്റ് സ്ലോട്ടുകൾ വെട്ടിക്കുറച്ചതോടെ രണ്ടുമാസം കഴിഞ്ഞുള്ള തീയതിയാണ് ലഭിക്കുന്നത്. കൊല്ലം ആർ.ടി ഓഫീസിന് കീഴിൽ ഒരു ദിവസം 30 ലേണേഴ്സ് ടെസ്റ്റ് സ്ലോട്ടുകൾ മാത്രമാണ് അനുവദിക്കുന്നത്. ലേണേഴ്സ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണം കുറച്ച് ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവരുടെയും എണ്ണം ചുരുക്കുകയാണ് ലക്ഷ്യം.
നിയന്ത്രണം തുടർന്നാൽ വരും ദിവസങ്ങളിൽ അപേക്ഷിക്കുന്നവർക്ക് ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനുമായുള്ള കാത്തിരിപ്പ് കൂടുതൽ നീളും. നേരത്തെ കൊല്ലം ആർ.ടി ഓഫീസിന് കീഴിൽ 150 പേർക്ക് വരെ ഒരു ദിവസം ലേണേഴ്സ് ടെസ്റ്റും ഡ്രൈവിംഗ് ടെസ്റ്റും നടത്തിയിരുന്നതാണ്.
പരിഷ്കാരം പുതിയ കുപ്പിയിൽ
പരിഷ്കാരം തന്ത്രപരമായി നടപ്പാക്കാൻ നീക്കം
ജോലിക്ക് വിദേശത്തേക്കുള്ള യാത്രകൾ പ്രതിസന്ധിയിലാകും
ഡ്രൈവിംഗ് സ്കൂളുകൾ വിദ്യാർത്ഥികളുമായി അയൽ സംസ്ഥാനങ്ങളിലേക്ക് പോകും
സംസ്ഥാന സർക്കാരിന്റെ വരുമാനം ഇടിയും
പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനാകില്ല
അപകടങ്ങളിൽ പെടുന്നവരിൽ വലിയൊരു വിഭാഗവും വർഷങ്ങളായി വാഹനം ഓടിക്കുന്നവരാണ്.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |