SignIn
Kerala Kaumudi Online
Sunday, 28 April 2024 3.11 AM IST

മാഹി വേശ്യകളുടെ കേന്ദ്രം; വിവാദ പരാമർശത്തിൽ പി സി ജോർജിനെതിരെ കേസെടുത്തു

pc-george

തലശ്ശേരി: മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്ന പരാമർശത്തിൽ ബി ജെ പി നേതാവ് പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് എൻ ഡി എ സ്ഥാനാർത്ഥി എം ടി രമേശിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പ്രസ്താവന.

മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നെന്നുമായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം.ഇതിനുപിന്നാലെ പി സി ജോർജിനെതിരെ കനത്ത പ്രതിഷേധമുയർന്നിരുന്നു.

പരാമർശം വിവാദമായതിന് പിന്നാലെയാണ് കേസെടുത്തത്. ഇതുകൂടാതെ പി സി ജോർജിനെതിരെ മാഹി എം എൽ എ രമേശ് പറമ്പത്ത് ദേശീയ വനിതാ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. പി സി ജോർജിന്റെ മാഹിയെക്കുറിച്ചുള്ള പരാമർശങ്ങൾ ഖേദകരമാണെന്ന് മാഹി മേഖല ബി ജെ പി പ്രസിഡന്റ് എ ദിനേശൻ പ്രതികരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, PC GEORGE, ELECTION CONVENSTION, MAHI, CONTROVERSIAL STATEMENT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.