SignIn
Kerala Kaumudi Online
Saturday, 27 April 2024 3.28 PM IST

ഇക്കൊല്ലം ആർക്കും ലഭിക്കാത്ത ഭാഗ്യം വാവ സുരേഷിന്; വനംവകുപ്പിന് പോലും കിട്ടാത്ത അണലി കുഞ്ഞുങ്ങളെ എണ്ണിത്തിട്ടപ്പെടുത്തുന്ന കാഴ്‌ച കാണാം

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ സംഭവിക്കാത്തത് നടന്നുവെന്ന് വാവ സുരേഷ്. എല്ലാക്കൊല്ലവും നവംബർ പകുതി കഴിയുമ്പോൾ അണലികൾ ഇണചേരാറുണ്ടെന്നും എന്നാൽ ഇക്കൊല്ലം ഒക്‌ടോബറിൽ തന്നെ അണലികൾ ഇണചേർന്നുവെന്നും വാവ സുരേഷ് പറഞ്ഞു. സാധാരണഗതിയിൽ എല്ലാ പാമ്പ് സംരക്ഷകർക്കും മൂർഖൻ കുഞ്ഞുങ്ങളെയും അണലി കുഞ്ഞുങ്ങളെ കണ്ടുകിട്ടാറുള്ള സമയം കഴിഞ്ഞു. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുപോലും ഇതുവരെ കിട്ടിയില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

vava-suresh

ചൂട് അധികരിച്ചതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് വാവ സുരേഷ് വ്യക്തമാക്കി. ചൂട് കൂടുമ്പോൾ പാമ്പിൻ മുട്ടകൾ നശിച്ചുപോകും. വേനൽമഴ കുറഞ്ഞതാണ് മറ്റൊരു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മറ്റാർക്കും ലഭിക്കാത്ത ഭാഗ്യവും വാവ സുരേഷിന് ലഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം, ചിറയിൻകീഴ്, മുരുക്കുംപുഴ എന്നീ സ്ഥലങ്ങളിൽ നിന്ന് അണലി കുഞ്ഞുങ്ങളെ ലഭിച്ചിരിക്കുകയാണ് വാവ സുരേഷിന്. മൂന്ന് സ്ഥലങ്ങളിലായി പിടികൂടിയ 39 അണലികുഞ്ഞുങ്ങളെ വാവ സുരേഷ് എണ്ണി തിട്ടപ്പെടുത്തുന്ന കാഴ്‌ച കാണാം, സ്‌നേക്ക് മാസ്റ്ററിന്റെ പുതിയ എപ്പിസോഡിൽ...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAVASURESH, SNAKE MASTER, EPISODE 963, ANALI, VIPER, COBRA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.