പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന 1.2 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 164 ഗ്രാം ഹെറോയിൻ പിടികൂടിയത്. പാട്ന- എറണാകുളം എക്സ്പ്രസിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട കറുത്ത ബാഗ് പരിശോധിച്ചപ്പോഴാണ് 16 സോപ്പുപെട്ടികളിലായി തുണിയിൽ പൊതിഞ്ഞ നിലയിൽ ഹെറോയിൻ കണ്ടെത്തിയത്.
പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസിന്റെയും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.ജിജി പോളിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |