SignIn
Kerala Kaumudi Online
Saturday, 27 April 2024 5.27 PM IST

ടയർ  പൊട്ടി  നിയന്ത്രണം  വിട്ട  കാർ  വീടിന്  മുകളിലേക്ക് മറിഞ്ഞ് അപകടം, നാല് പേർക്ക് പരിക്ക്

accident

പത്തനംതിട്ട: ടയർ പൊട്ടി നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് നാല് പേർക്ക് പരിക്ക്. പെരിങ്ങമ്മല സ്വദേശികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഇന്ന് രാവിലെ 11.45ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അൽ അമീൻ(20), മുബാറക് (16), ഷാനു (20), അപ്പു (23) എന്നിവർക്കാണ് പരിക്കേറ്റത്.

അപ്പുവിന്റെ സഹോദരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ഇതിനിടയിൽ പെരിങ്ങമല റേഷൻ കടയ്ക്ക് സമീപത്തെ വളവിൽ വച്ച് കാറിന്റെ മുൻവശത്തെ ടയർ പൊട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് നാല് പേരെയും കാറിൽ നിന്ന് പുറത്തെടുത്തത്. തുടർന്ന് ഇവരെ പത്തനംതിട്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ അൽ അമീനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT, CAR, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.