ന്യൂഡൽഹി: കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമായ ഉത്തർപ്രദേശിലെ അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പോരാട്ടത്തിനിറങ്ങാൻ പ്രിയങ്ക ഗാന്ധിയും വിസമ്മതിച്ചതായി റിപ്പോർട്ടുകൾ. റായ്ബറേലിയിൽ സോണിയ ഗാന്ധിയാണ് സിറ്റിംഗ് എം.പി. ആരോഗ്യകാരണങ്ങളാൽ സോണിയ രാജ്യസഭയിലേക്ക് പോയതിനാൽ പ്രിയങ്ക മണ്ഡലത്തിൽ മത്സരിക്കണമെന്ന താത്പര്യമാണ് പാർട്ടിയിലുള്ളത്. കഴിഞ്ഞതവണ കൈവിട്ടുപോയ അമേഠി മണ്ഡലം രാഹുലിന് തിരിച്ചുപിടിക്കാനാകുമെന്നും പ്രതീക്ഷയുണ്ട്. അനിശ്ചിതത്വം തുടരുന്നതിനാൽ രണ്ട് മണ്ഡലങ്ങളും ഒഴിച്ചിട്ടാണ് ഉത്തർപ്രദേശിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിരുന്നത്. അതേസമയം, ഇരുവരും അവിടെ മത്സരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് ഉറപ്പാണെന്ന് കോൺഗ്രസ് യു.പി അദ്ധ്യക്ഷൻ അജയ് റായ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |