വയനാട്: സ്വകാര്യ റിസോർട്ടിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. മേപ്പാടി കുന്നംപറ്റയിലെ റിസോർട്ടിലാണ് സംഭവം. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലാജിയാണ് (21) മരിച്ചത്.
റിസോർട്ടിലെ സ്വിമ്മിംഗ് പൂളിന് സമീപത്തെ ലൈറ്റ് തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ബാലാജി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘം ഇന്നലെയാണ് ഇവിടെയെത്തിയത്. വൈകിട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുരുങ്ങി വയനാട്ടിൽ രണ്ടര വയസുകാരൻ മരിച്ചു. വയനാട് ചെന്നലോടാണ് സംഭവം. എളങ്ങോളി ജലീലിന്റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. പന്ത് തൊണ്ടയിൽ കുടുങ്ങിയതിന് പിന്നാലെ കുഞ്ഞിനെ ആദ്യം പടിഞ്ഞാറത്തറയിലെയും പിന്നീട് കൽപറ്റയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചിരുന്നു. തുടർന്ന് മേപ്പാടി മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മിംസിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |