SignIn
Kerala Kaumudi Online
Saturday, 27 April 2024 10.33 PM IST

വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ പി സി ശശീന്ദ്രൻ രാജി വച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് വിശദീകരണം

d

വയനാട് :പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഡോ. പി.സി. ശശീന്ദ്രൻ രാജിവച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ശശീന്ദ്രൻ രാജിക്കത്ത് നൽകി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ശശീന്ദ്രൻ പ്രതികരിച്ചു. സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ വി.സി. എം.ആർ. ശശീന്ദ്രനാഥിനെ മാറ്റിയ ശേഷമാണ് ശശീന്ദ്രന് ചുമതല നൽകിയത്.

അതേസമയം സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയരായ വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വി.സിക്ക് നിർദ്ദേശം നൽകിയിരുന്നു. സസ്പെൻഷൻ പിൻവലിച്ചതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനും ഗവർണർ ആവശ്യപ്പെട്ടിരുന്നു.

സിദ്ധാർത്ഥനെതിരായ റാഗിംഗിൽ നടപടി നേരിട്ട 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ സിദ്ധാർത്ഥന്റെ കുടുംബവും രൂക്ഷവിമർശനവുമായി രംഗത്ത് വന്നു.

ആന്റി റാഗിംഗ് കമ്മിറ്റി നടപടിയെടുത്ത സീനിയർ ബാച്ചിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ 33 പേരെയാണ് കഴിഞ്ഞ ദിവസം വൈസ് ചാൻസലർ തിരിച്ചെടുത്തത്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്റെ വായ്‌മൂടിക്കെട്ടാനാണ് സർക്കാർ ശ്രമിച്ചത്. സിദ്ധാർത്ഥന്റെ മരണത്തിൽ നീതി കിട്ടുമോയെന്ന് സംശയിക്കുന്നതായും അച്ഛൻ ജയപ്രകാശ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VETERINARY UNIVERSITY, GOVERNOR, SIDHARTHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.