SignIn
Kerala Kaumudi Online
Sunday, 28 April 2024 10.57 AM IST

കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്ക് നല്ല ആത്മവിശ്വാസമുണ്ട്, ആശങ്ക ഒറ്റകാര്യത്തിൽ മാത്രം

kpcc

തിരുവനന്തപുരം: രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്ന വയനാടുൾപ്പെടെ അവശേഷിച്ച നാല് മണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ, പാർലമെന്റ് തിരഞ്ഞെടുപ്പിലെ മത്സര ചിത്രം പൂർണം. പുത്തൻ തന്ത്രങ്ങളുമായി മൂന്ന് മുന്നണികളുടെയും കാടിളക്കിയുള്ള പ്രചാരണമാകും ഇനി. സംസ്ഥാനത്ത് വോട്ടെടുപ്പിന് 30 നാൾ ശേഷിക്കെ എതിരാളികളെ വെല്ലാൻ പതിനെട്ടടവും, പൂഴിക്കടകനും പ്രയോഗിക്കുമെന്നുറപ്പ്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ 28ന് ഇറക്കും. അന്ന് മുതൽ നോമിനേഷനുകൾ സ്വീകരിക്കും. മുന്നണികളുടെ പ്രചാരണ തന്ത്രങ്ങൾക്കും, ആക്രമണങ്ങൾക്കും അതോടെ മൂർച്ഛ കൂടും. സ്ഥാനാർത്ഥികളുടെ മണ്ഡലം പര്യടനങ്ങൾക്കും തുടക്കമാവും. കൂടുതൽ ദേശീയ നേതാക്കളും പ്രചാരണത്തനെത്തുന്നതോടെ, വേനൽച്ചൂടിനെ വെല്ലുന്ന പോരാട്ടച്ചൂടിൽ കേരളമുരുകും.

രണ്ടടി മുന്നിൽ എൽ.ഡി.എഫ്

പി.ബി അംഗവും ഒരു മന്ത്രിയുമുൾപ്പെടെ 20 സ്ഥാനാർത്ഥികളെയും ഏതാണ്ട് ഒരു മാസം മുമ്പ് പ്രഖ്യാപിച്ച് കളത്തിലിറങ്ങിയ എൽ.ഡി.എഫ് മൂന്ന് റൗണ്ട് പ്രചാരണം പിന്നിട്ടു. മണ്ഡലം കൺവെൻഷനുകളും പൂർത്തിയാക്കി. പ്രദേശികതല യോഗങ്ങളിൽ പങ്കെടുക്കുന്ന തിരക്കിലാണ് മുഖ്യ പ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രചാരണ പര്യടനം 30ന് തിരുവനന്തപുരത്ത് തുടങ്ങും. 20 മണ്ഡലങ്ങളിലായി 60 പൊതു യോഗങ്ങളിൽ സംസാരിക്കും. പര്യടനം ഏപ്രിൽ 22ന് കണ്ണൂരിൽ സമാപിക്കും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയ നേതാക്കളുമെത്തും.

അങ്കലാപ്പില്ലാതെ യു.ഡി.എഫ്: പ്രശ്നം ഫണ്ട്

സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിയതിനാൽ തുടക്കത്തിൽ യു.ഡി.എഫ് മുടന്തി നീങ്ങിയെങ്കിലും, സീറ്റ് ഉറപ്പായ ഭൂരിഭാഗം മണ്ഡലങ്ങളിലെയും സിറ്റിംഗ് എം.പിമാർ സജീവമായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ, പ്രചാരണത്തിൽ രണ്ട് റൗണ്ട് പിന്നിട്ട് മണ്ഡലം കൺവെൻഷനുകളും ഏതാണ്ട് പൂർത്തിയാക്കിയ യു.ഡി.എഫിൽ രാഹുൽ വീണ്ടുമെത്തുന്നത് ആവേശം നിറയ്ക്കുന്നു. തുടർന്നുള്ള പ്രചാരണം കൊഴുപ്പിക്കുന്നതിൽ മുഖ്യ വെല്ലുവിളി സാമ്പത്തികമാണ്. ആദായ നികുതി വകുപ്പിന്റെ നടപടിയിൽ പാർട്ടി ഹൈക്കമാൻഡ് പരുങ്ങുമ്പോൾ, എ.ഐ.സി.സിയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ട് വിഹിതം ലഭിക്കുമോ എന്നതിലാണ് ആശങ്ക. രാഹുൽ വയനാട്ടിൽ പത്രിക നൽകാൻ അടുത്തയാഴ്ച ആദ്യം എത്തും. സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി തുടങ്ങിയ നേതാക്കളും പിന്നാലെ എത്തും.

പ്രധാനമന്ത്രി രണ്ട് തവണ കൂടി എത്തും

രണ്ട് കേന്ദ്ര മന്ത്രിമാരെ ഇറക്കിയും, വാഗ്ദാനങ്ങൾ നൽകിയും പ്രചാരണം കൊഴുപ്പിക്കുന്ന എൻ.ഡി.എ, കേരളത്തിൽ

അക്കൗണ്ട് തുറക്കാനുള്ള വെമ്പലിലാണ്. വൈകിയാണെങ്കിലും രാഹുലിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ഇറക്കാനായത് മത്സരം കടുപ്പിക്കുമെന്ന ആവേശത്തിലാണ് അണികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ കൂടി പര്യടനത്തിനെത്തും. അമിത് ഷാ,രാജ്നാഥ് സിംഗ് തുടങ്ങിയ ദേശീയ നേതാക്കളുമെത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION, PARTY FUND, KERALA, WAYANAD, RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.