SignIn
Kerala Kaumudi Online
Saturday, 27 April 2024 1.55 PM IST

നിറങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ മികച്ചത്; ഹോളി ചാണകം ഉപയോഗിച്ചായിരുന്നു പണ്ട് ആഘോഷിച്ചിരുന്നതെന്ന് മുൻ ഡീനിന്റെ വെളിപ്പെടുത്തൽ

holi

ലക്നൗ: വ്യത്യസ്തരീതിയിൽ ഹോളി ആഘോഷിച്ച് ബി എച്ച് യു((ഭാരണാസ് ഹിന്ദു യൂണിവേഴ്സിറ്റി) മുൻ ഡീൻ കൗശൽ കിഷോർ മിശ്ര. ചാണകത്തിൽ കിടന്ന്, ശരീരം മുഴുവൻ ചാണകം വാരിയിടുന്ന കൗശലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പണ്ട് ഹോളി ആഘോഷിച്ചിരുന്നത് ഇങ്ങനെയായിരുന്നുവെന്ന് കൗശൽ കിഷോർ മിശ്ര അവകാശപ്പെടുന്നു. നിറങ്ങൾ ഉപയോഗിച്ചുള്ള ആഘോഷത്തേക്കാൾ മികച്ചത് ചാണകം ശരീരം മുഴുവൻ തേച്ച് ഹോളി ആഘോഷിക്കുന്നതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ചാണകം നമ്മളെ ശുദ്ധീകരിക്കുമെന്നും പലയിടങ്ങളിലും ഇങ്ങനെയാണ് ഹോളി ആഘോഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് നെറ്റിസൺസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ചിലർ ചാണകത്തിന്റെ ഗുണവശങ്ങൾ പറയുമ്പോൾ മറ്റുചിലർ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നാണ് പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOLI, FORMERBHUDEANKAUSHALKISHORMISHRA, COWDUNG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.