തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അക്കാഡമിക നിലവാരം മെച്ചപ്പെടുത്താൻ വാർഷികപരീക്ഷയെ അടിസ്ഥാനമാക്കി ആരംഭിച്ച പഠന പിന്തുണ പരിപാടിയുടെ കരട് എസ്.സി.ഇ.ആർ.ടി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 10 വരെ അഭിപ്രായങ്ങൾ അറിയിക്കാമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഏപ്രിലിൽ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ച് ജൂൺ രണ്ടാമത്തെ ആഴ്ചയിൽ പൂർത്തിയാക്കുന്ന രീതിയിലാണ് ആദ്യഘട്ടം വിഭാവനം ചെയ്യുന്നത്. ഓരോ ആഴ്ചയിലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പരിപാടി മോണിറ്റർ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |