കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിൽ നിന്നും റംസാൻ ഓഫറായി പണിക്കൂലിയില്ലാതെ ആഭരണങ്ങൾ വാങ്ങാൻ അവസരമൊരുക്കുന്നു. ആന്റിക്, ചെട്ടിനാട്, അൺകട്ട് ഡയമ്ണ്ട്, നഗാസ്, കൊൽക്കത്ത, ടർക്കിഷ് തുടങ്ങിയ ശ്രേണിയിലെ എല്ലാ ആഭരണങ്ങളും പണിക്കൂലിയില്ലാതെ ഇതിലൂടെ വാങ്ങാനാകും. ബിഗ് റംസാൻ ഓഫറായി ഇന്നോവ ഹൈക്രോസ് കാർ നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് സമ്മാനമായി ലഭിക്കും. അഞ്ച് പവനോ അതിൽ കൂടുതലോ സ്വർണം വാങ്ങുന്നവരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയെ തിരഞ്ഞെടുക്കുന്നത്. 'ഇനി ഇരട്ടി സ്വർണം നേടാം' സീസൺ - 2-വിൽ ഭാഗ്യവധുവിന് വിവാഹ സമ്മാനം നറുക്കെടുപ്പിലൂടെ നൽകുന്നു. ഒന്നാം സമ്മാനമായി വാങ്ങുന്ന സ്വർണാഭരണത്തിന്റെ അതേ തൂക്കത്തിലുംരണ്ടാം സമ്മാനമായി 50 ശതമാനവും മൂന്നാം സമ്മാനമായി 25 ശതമാനവും സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിൽ നിന്നും റമദാൻ ഓഫറായി ഇപ്പോൾ 125 പവൻ സ്വർണം വാങ്ങുന്നവർക്ക് ഏകദേശം 8.8 ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ പണിക്കൂലി ലാഭിക്കാം.
ഈ വർഷം പുതുതായി 20 ഷോറൂമുകൾ കൂടി ആരംഭിക്കുന്നുമെന്ന് അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |