തിരുവനന്തപുരം: ഇ പോസ് മെഷീൻ തകരാറിലായതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും റേഷൻ വിതരണം മുടങ്ങി. മെഷീനിലെ സർവർ തകരാറിലായതോടെയാണ് റേഷൻ സാധനങ്ങൾ വാങ്ങാനെത്തിയവർ തിരികെ മടങ്ങിയത്. ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയാണ് തകരാർ സംഭവിച്ചത്. ഈ മാസത്തെ റേഷൻ വിതരണം അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി നേരിട്ടത്,
മാർച്ചിലെ അരി റേഷൻകടകളിലെത്തിയത് കഴിഞ്ഞ ബുധനാഴ്ചയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് പൊതുഅവധിയായിരുന്നതിനാൽ ഇന്ന് രാവിലെ മുതൽ പല റേഷൻകടകളിലും പൊതുജനങ്ങൾ കൂട്ടത്തോടെയെത്തിയിരുന്നു. ഇതിനിടയിലാണ് സർവർ തകരാറിലായത്. പ്രതിസന്ധി പരിഹരിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം ആറ് വരെ നീട്ടിയിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |