SignIn
Kerala Kaumudi Online
Tuesday, 30 April 2024 9.12 PM IST

റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടു, ഉത്തരവിട്ടത് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി

p

കാസർകോട്: കാസർകോട് പഴയ ചൂരിയിലെ മദ്രസ അദ്ധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെയും ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടു. കർണ്ണാടക കുടക് സ്വദേശിയായ മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി കുഡ്ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ്. അജേഷ് എന്ന അപ്പു (27), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിൻ (26), മൂന്നാം പ്രതി കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് (32) എന്ന അഖിൽ എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതേവിട്ടത്. പ്രതികളെല്ലാം ആർ.എസ്.എസ് പ്രവർത്തകരാണ്. 'മൂന്നു പ്രതികളെയും വെറുതെ വിടുന്നു" എന്ന ഒറ്റ വാക്കിലാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ. കെ. ബാലകൃഷ്ണൻ വിധി പ്രസ്താവിച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് കോടതി ചേർന്നയുടൻ തന്നെയാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുണ്ടായത്. 2017 മാർച്ച് 21 ന് അർദ്ധരാത്രി ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. കൃത്യത്തിനു മൂന്നുദിവസം മുമ്പ് മീപ്പുഗിരിയിൽ നടന്ന ഷട്ടിൽ ടൂർണ്ണമെന്റിനിടെയുണ്ടായ തർക്കം ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് കാരണമായിരുന്നു. സംഘട്ടനത്തിൽ കേസിലെ രണ്ടു പ്രതികൾക്ക് പരിക്കേറ്റതാണ് പ്രകോപനമായത്. ഇവരുടെ സംഘം ബൈക്കിലെത്തി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നും വർഗീയ സംഘർഷമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയത്. 90ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രതികൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ഏഴുവർഷമായി മൂവരും ജുഡിഷ്യൽ കസ്റ്റഡിയിൽ ജയിലിലായിരുന്നു.
കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ കോസ്റ്റൽ സി.ഐ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തി 2017 ജൂണിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, വർഗീയകലാപശ്രമം, അതിക്രമിച്ചുകടക്കൽ, ആക്രമിക്കാനായി സംഘം ചേരൽ, കുറ്റം മറച്ചുവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ഉൾപ്പെടുത്തിയത്. ദൃക്സാക്ഷികളടക്കം 100 സാക്ഷികളാണ് ഈ കേസിലുണ്ടായിരുന്നത്. 50 തൊണ്ടിമുതലുകളും 45 രേഖകളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിരുന്നു. ശാസ്ത്രീയ തെളിവുകൾ, ഡി .എൻ.എ പരിശോധനാഫലം ഉൾപ്പെടെയുള്ള രേഖകളാണ് സമർപ്പിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി കോഴിക്കോട് ബാറിലെ അഭിഭാഷകൻ ടി. ഷാജിത്തും പ്രതിഭാഗത്തുനുവേണ്ടി അഡ്വ.ഡി.സുനിൽകുമാറും ഹാജരായി.

പ്രോ​സി​ക്യൂ​ഷ​നും
പൊ​ലീ​സി​നും​ ​നി​രാശ

കാ​സ​ർ​കോ​ട്:​ ​റി​യാ​സ് ​മൗ​ല​വി​ ​കൊ​ല​ക്കേ​സ് ​പ്ര​തി​ക​ളെ​ ​കോ​ട​തി​ ​വി​ട്ട​യ​ച്ച​തി​ൽ​ ​ന​ടു​ക്കം​ ​പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​സ്‌​പെ​ഷ്യ​ൽ​ ​പ്രോ​സി​ക്യൂ​ട്ട​റും.​ ​കൃ​ത്യ​മാ​യ​ ​തെ​ളി​വു​ക​ൾ​ ​കൊ​ണ്ട് ​ഭ​ദ്ര​മാ​യ​ ​കേ​സാ​യി​ട്ടും​ ​സം​ശ​യ​ത്തി​ന്റെ​ ​ആ​നു​കൂ​ല്യ​ത്തി​ലാ​ണ് ​വി​ട്ട​യ​ച്ച​ത്.
മ​തി​യാ​യ​ ​ശി​ക്ഷ​ ​കി​ട്ടേ​ണ്ടി​യി​രു​ന്ന​ ​കേ​സി​ൽ​ ​എ​ന്താ​ണ് ​സം​ഭ​വി​ച്ച​തെ​ന്ന് ​മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് ​സ്‌​പെ​ഷ്യ​ൽ​ ​പ്രോ​സി​ക്യൂ​ട്ട​ർ​ ​ടി.​ഷാ​ജി​ത് ​പ​റ​ഞ്ഞു.​ ​കൃ​ത്യ​മാ​യ​ ​തെ​ളി​വു​ക​ൾ​ ​ഉ​ണ്ടാ​യ​തു​കൊ​ണ്ടാ​ണ് ​കോ​ട​തി​ക​ൾ​ ​ക​യ​റി​യി​റ​ങ്ങി​യി​ട്ടും​ ​ജാ​മ്യം​ ​പോ​ലും​ ​ന​ൽ​കാ​തെ​ ​പ്ര​തി​ക​ളെ​ ​ഏ​ഴ് ​വ​ർ​ഷ​വും​ ​ഏ​ഴ് ​മാ​സ​വും​ ​ജ​യി​ലി​ൽ​ ​കി​ട​ത്തി​യ​ത്.​ ​പ്ര​തി​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത് 90​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.​ ​ഒ​ന്നാം​ ​പ്ര​തി​യു​ടെ​ ​വ​സ്ത്ര​ത്തി​ൽ​ ​നി​ന്ന് ​കി​ട്ടി​യ​ ​റി​യാ​സ് ​മൗ​ല​വി​യു​ടെ​ ​ചോ​ര​യു​ടെ​ ​സാ​മ്പി​ൾ​ ​കേ​സി​ൽ​ ​പ്ര​ധാ​ന​ ​തെ​ളി​വാ​യി​രു​ന്നു.​ ​പ്ര​തി​ഭാ​ഗം​ ​അ​ഭി​ഭാ​ഷ​ക​ർ​ ​ഇ​തി​നെ​ ​എ​തി​ർ​ത്തി​രു​ന്നു​മി​ല്ല.​ ​ട​വ​ർ​ ​ലൊ​ക്കേ​ഷ​നും​ ​പ്ര​തി​ക​ൾ​ ​മൂ​ന്നു​പേ​രും​ ​ഒ​രേ​സ​മ​യം​ ​സം​ഗ​മി​ച്ച​തി​ന്റെ​ ​തെ​ളി​വു​മു​ണ്ടാ​യി.​ 250​ ​തെ​ളി​വു​ക​ളും​ 50​ ​ശാ​സ്ത്രീ​യ​ ​തെ​ളി​വു​ക​ളും​ ​കേ​സി​ൽ​ ​ഹാ​ജ​രാ​ക്കി.​ ​എ​സ്.​ ​പി​ ​ഡോ.​ശ്രീ​നി​വാ​സ് ​നേ​രി​ട്ട് ​കൈ​കാ​ര്യം​ ​ചെ​യ്ത​ ​കേ​സി​ൽ​ ​പ​ഴു​തു​ക​ൾ​ ​അ​ട​ച്ചു​കൊ​ണ്ടാ​ണ് ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.


ആ​രും​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​വി​ധി​യാ​ണ് ​ഉ​ണ്ടാ​യ​ത്.​ ​അ​പ്പീ​ൽ​ ​പോ​കു​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​മെ​ടു​ക്കും
എം.​വി.​ഗോ​വി​ന്ദ​ൻ,​ ​സി.​പി.​ ​എം
സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി

വാ​ദം​ ​കേ​ട്ട​ത് 7​ ​ജ​ഡ്ജി​മാ​ർ​;​ ​പ്ര​തി​കൾ
പ​രോ​ളി​ല്ലാ​തെ​ 7​ ​വ​ർ​ഷം​ ​ജ​യി​ലിൽ

കാ​സ​ർ​കോ​ട്:​ 2019​ ​ലാ​ണ് ​റി​യാ​സ് ​മൗ​ല​വി​ ​വ​ധ​ക്കേ​സി​ന്റെ​ ​വി​ചാ​ര​ണ​ ​ജി​ല്ല​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ൽ​ ​ആ​രം​ഭി​ച്ച​ത്.​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം​ 97​ ​സാ​ക്ഷി​ക​ളെ​ ​വി​സ്ത​രി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​മാ​ണ് ​കേ​സി​ന്റെ​ ​വി​ചാ​ര​ണ​യും​ ​അ​ന്തി​മ​വാ​ദ​വും​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ളും​ ​പൂ​ർ​ത്തി​യാ​യ​ത്.​ ​ഹൈ​ക്കോ​ട​തി​ ​ഇ​ട​പെ​ട​ലി​നെ​ ​തു​ട​ർ​ന്ന് ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​വി​ചാ​ര​ണ​ ​നി​റു​ത്തി​വ​യ്ക്കേ​ണ്ടി​ ​വ​ന്ന​തും​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യും​ ​കേ​സ് ​കൈ​കാ​ര്യം​ ​ചെ​യ്തി​രു​ന്ന​ ​ജ​ഡ്ജി​മാ​ർ​ക്ക് ​ന​ട​പ​ടി​ക​ൾ​ക്കി​ട​യി​ൽ​ ​സ്ഥ​ലം​ ​മാ​റി​പ്പോ​കേ​ണ്ടി​വ​ന്ന​തും​ ​കേ​സി​ന്റെ​ ​വി​ചാ​ര​ണ​ ​നീ​ണ്ടു​പോ​കാ​നി​ട​യാ​ക്കി.
ഏ​ഴ് ​ജ​ഡ്ജി​മാ​രാ​ണ് ​കേ​സ് ​വി​വി​ധ​ ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ ​പ​രി​ഗ​ണി​ച്ച​ത്.​ ​ഇ​തി​നി​ടെ​ ​സ്‌​പെ​ഷ്യ​ൽ​ ​പ്രോ​സി​ക്യൂ​ട്ട​ർ​ ​അ​ശോ​ക​ന്റെ​ ​മ​ര​ണ​വും​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ളെ​ ​ബാ​ധി​ച്ചു.​ ​കെ.​കെ.​ബാ​ല​കൃ​ഷ്ണ​ൻ​ ​ജ​ഡ്ജി​യാ​യി​ ​ചു​മ​ത​ല​യേ​ൽ​ക്കു​ക​യും​ ​കോ​ഴി​ക്കോ​ട് ​ബാ​റി​ലെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​അ​ഡ്വ.​ ​ടി.​ഷാ​ജി​ത്തി​നെ​ ​സ്‌​പെ​ഷ്യ​ൽ​ ​പ്രോ​സി​ക്യൂ​ട്ട​റാ​യി​ ​നി​യ​മി​ക്കു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​അ​ന്തി​മ​വാ​ദ​വും​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ളും​ ​പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.​ ​കേ​സി​ൽ​ ​പി​ടി​യി​ലാ​യ​ ​പ്ര​തി​ക​ൾ​ ​ഏ​ഴു​ ​വ​ർ​ഷ​മാ​യി​ ​ജ​യി​ലി​ൽ​ത്ത​ന്നെ​യാ​യി​രു​ന്നു.​ ​പ​രോ​ൾ​ ​പോ​ലും​ ​അ​നു​വ​ദി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല.

​വി​ധി​ ​പ​റ​ഞ്ഞ​ത് ​ഒ​റ്റ​വാ​ക്യ​ത്തിൽ
വി​ധി​ ​പ​റ​യാ​ൻ​ ​മൂ​ന്നു​ ​ത​വ​ണ​ ​മാ​റ്റി​വ​ച്ച​ ​കൊ​ല​ക്കേ​സി​ൽ​ ​ജ​ഡ്ജി​ ​വി​ധി​ ​പ​റ​ഞ്ഞ​ത് ​ഒ​റ്റ​വാ​ച​ക​ത്തി​ൽ.​ ​രാ​വി​ലെ​ ​കോ​ട​തി​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ച​ ​ഉ​ട​നെ​ ​ചേം​ബ​റി​ൽ​ ​എ​ത്തി​യ​ ​ജി​ല്ല​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​ജ​ഡ്ജി​ ​കെ.​കെ.​ബാ​ല​കൃ​ഷ്ണ​ൻ​ ​മൂ​ന്ന് ​പ്ര​തി​ക​ളെ​യും​ ​വെ​റു​തെ​ ​വി​ടു​ന്നു​ ​എ​ന്ന​ ​ഒ​റ്റ​വാ​ക്യ​ത്തി​ൽ​ ​വി​ധി​ ​പ്ര​സ്താ​വി​ച്ചു​കൊ​ണ്ട് ​ന​ട​പ​ടി​ക​ൾ​ ​അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​വി​ധി​ ​കേ​ൾ​ക്കു​ന്ന​തി​ന് ​മൂ​ന്നു​ ​പ്ര​തി​ക​ളെ​യും​ ​നേ​ര​ത്തെ​ ​പി​റ​കി​ലെ​ ​ഗേ​റ്റി​ൽ​ ​കൂ​ടി​ ​കോ​ട​തി​ ​മു​റി​യി​ൽ​ ​എ​ത്തി​ച്ചി​രു​ന്നു.​ ​കേ​സ് ​അ​ന്വേ​ഷ​ണ​ത്തി​ന് ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ച്ച​ ​അ​ന്ന​ത്തെ​ ​ക്രൈം​ബ്രാ​ഞ്ച് ​എ​സ്.​പി​ ​ഡോ.​ശ്രീ​നി​വാ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​കൊ​ല്ല​പ്പെ​ട്ട​ ​റി​യാ​സ് ​മൗ​ല​വി​യു​ടെ​ ​വി​ധ​വ​ ​സെ​യ്ദ​യും​ ​മ​ക​ളും​ ​വി​ധി​ ​പ​റ​യു​ന്ന​ത് ​കേ​ൾ​ക്കാ​ൻ​ ​കോ​ട​തി​യി​ൽ​ ​എ​ത്തി​യി​രു​ന്നു.

​വി​ധി​കേ​ട്ട് ​പൊ​ട്ടി​ക്ക​ര​ഞ്ഞ് ​സെ​യ്ദ
ഭ​ർ​ത്താ​വി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​മൂ​ന്നു​ ​പ്ര​തി​ക​ളെ​യും​ ​വെ​റു​തെ​ ​വി​ട്ട​ ​വി​ധി​ ​വ​ന്ന​പ്പോ​ൾ​ ​കോ​ട​തി​യി​ൽ​ ​കാ​ത്തു​നി​ന്നി​രു​ന്ന​ ​ഭാ​ര്യ​ ​സെ​യ്ദ​ ​പൊ​ട്ടി​ക്ക​ര​ഞ്ഞു.​ ​മ​ക​ൾ​ ​ഒ​മ്പ​തു​കാ​രി​ ​ഫാ​ത്തി​മ​ ​ഷ​ബീ​ബ​യും​ ​റി​യാ​സ് ​മൗ​ല​വി​യു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​അ​ബ്ദു​ൾ​ ​റ​ഹ്മാ​നും​ ​അ​ട​ക്ക​മു​ള്ള​ ​ബ​ന്ധു​ക്ക​ളും​ ​സെ​യ്ദ​യോ​ടൊ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​'​നീ​തി​ന്യാ​യ​ ​കോ​ട​തി​യി​ൽ​ ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു,​ ​വി​ധി​ ​ഞ​ങ്ങ​ളെ​ ​നി​രാ​ശ​പ്പെ​ടു​ത്തി​ ​'​ ​എ​ന്നാ​ണ് ​സെ​യ്ദ​ ​പ്ര​തി​ക​രി​ച്ച​ത്.​ ​വി​ധി​ക്കെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​പ്പീ​ൽ​ ​ന​ൽ​കു​മെ​ന്ന് ​സ​ഹോ​ദ​ര​ൻ​ ​അ​ബ്ദു​ൾ​ ​റ​ഹ്മാ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIYAS MOULAVI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.