തിരുവനന്തപുരം:സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ റിസർച്ച് ആൻഡ് എജ്യുക്കേഷന്റെ(കേഡർ) ലൈഫ്ടൈം കോൺട്രിബ്യൂഷൻ പുരസ്കാരത്തിന് ഡീൽ ട്രസ്റ്റ് സ്ഥാപക ഡയറക്ടറും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ.പ്രതിഭാ കാരന്ത് അർഹയായി. ഓട്ടിസം ബാധിച്ചവർക്കും കുടുംബങ്ങൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. ഏപ്രിൽ 2ന് വൈകിട്ട് 5.30ന് ലുലുമാളിൽ നടക്കുന്ന ചടങ്ങിൽ അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പുരസ്കാരം നൽകുമെന്ന് കേഡർ ഡയറക്ടർ ജി.വിജയരാഘവൻ അറിയിച്ചു.
അനർട്ടിന്റെ ഗവേഷണ ധനസഹായം
തിരുവനന്തപുരം: അക്ഷയ ഊർജ്ജ സ്രോതസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനർട്ടുമായി ചേർന്ന് ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.അർഹതയുള്ള സ്ഥാപനങ്ങളിലെ അദ്ധ്യാപകർ,ഗവേഷകർ, എൻജിനിയർ എന്നിവർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ 30ന് മുൻപ് അനെർട്ടിൽ സമർപ്പിക്കണം.വിശദവിവരങ്ങൾക്ക് www.anert.gov.in. സംശയനിവാരണത്തിനായി info@anert.inലോ 1800 425 1803, 0471 2338077 എന്നീ ഫോൺനമ്പരിലോ ബന്ധപ്പെടണം.
ലൈഫ് സർട്ടിഫിക്കറ്റ്:തീയതി നീട്ടി
തിരുവനന്തപുരം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ഗുണഭോക്താക്കൾക്ക് 2024 ലേക്ക് തുടർന്ന് പെൻഷൻ ലഭിക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടിയതായി വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |