കണ്ണൂർ:കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് നൽകിയ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എൻ.ചന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
നാമനിർദേശം റദ്ദാക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചശേഷം വ്യക്തിഗത ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാനോ അനുവദിക്കാനോ പാടില്ലെന്ന ചട്ടം ലംഘിച്ചാണ് ചാൻസലർ നാമനിർദേശം ചെയ്തത്. ഇത് ആനുകൂല്യം ലഭിച്ചവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ഉൾപ്പെടെ സ്വാധീനിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷനോട് അനുവാദം ചോദിച്ച് ചില ഇളവുകൾ വാങ്ങാറുണ്ടെങ്കിലും ഇത്തരം നിയമനങ്ങൾക്ക് ഇളവ് ലഭിക്കില്ലെന്നും പി.കെ ശ്രീമതി പറഞ്ഞു.
ജോബിൻ സെബാസ്റ്റ്യനും പ്രഭാതുകുമാറും
ഹൈക്കോടതി രജിസ്ട്രാർമാർ
കൊച്ചി: ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യനെയും തിരുവനന്തപുരം ജില്ലാ സെഷൻസ് ജഡ്ജ് (അപ്പലേറ്റ് ട്രൈബ്യൂണൽ) ബി. പ്രഭാതുകുമാറിനേയും ഹൈക്കോടതി രജിസ്ട്രാർമാരായി ഡെപ്യൂട്ടേഷനിൽ നിയമിച്ചു. ജോബിൻ സെബാസ്റ്റ്യന് ജില്ലാ ജുഡീഷ്യറിയുടേയും പ്രഭാതുകുമാറിന് ജുഡീഷ്യറിയുടേയുമാണ് ചുമതല.
ഉയർന്ന പി.എഫ്. പെൻഷൻ:
വാദം വേനലവധിക്ക് ശേഷം
കൊച്ചി: ഉയർന്ന പി.എഫ് പെൻഷന് ഓപ്ഷൻ നൽകി കൂടുതൽ വിഹിതം അടച്ചവർക്കും പ്രോറേറ്റ പ്രകാരം പെൻഷൻ അനുവദിക്കാനുള്ള നീക്കം ചോദ്യംചെയ്ത് നൽകിയ ഹർജി ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.
2014 സെപ്തംബർ ഒന്നിനുശേഷം വിരമിച്ചവർക്കും പ്രോറേറ്റപ്രകാരമാകും പെൻഷൻ വിതരണം ചെയ്യുകയെന്ന ഇ.പി.എഫ് ഉത്തരവിനെതിരെ തിരുവനന്തപുരം സ്വദേശി വി.ആർ. ബാലു നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |