തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്ന് മുതൽ ഏഴ് വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.
കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഏപ്രിൽ മൂന്ന് മുതൽ ഏപ്രിൽ ഏഴ് വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്.
5വർഷത്തെ മാർച്ച്, ഏപ്രിൽ മാസത്തെ ഉയർന്ന ചൂട് ഡിഗ്രി സെഷ്യൽസിൽ
2019 - 41(പാലക്കാട്),38.9 (പുനലൂർ)
2020 - 39 (പാലക്കാട്),39.6 (പാലക്കാട്)
2021 - 37 (കണ്ണൂർ),38.5 (പാലക്കാട്)
2022 - 41 (പാലക്കാട്),39.2(പുനലൂർ)
2023 - 40 (പാലക്കാട്),40.1(പാലക്കാട്)
2024 - 40+ 40+ (അനുമാനം)
ഈ വർഷം കേരളത്തിൽ ഏറ്റവും ഉയർന്ന ചൂട് ഇതുവരെ രേഖപ്പെടുത്തിയത് 39.7 ഡിഗ്രി പാലക്കാട്.
ഈ വർഷം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് 41.4 ഡിഗ്രി ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ല.
ശ്രദ്ധിക്കാൻ
ദാഹമില്ലെങ്കിലും ശുദ്ധജലം ധാരാളം കുടിക്കണം. വെയിൽ ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കുക. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനത്തിൽ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. വീടിനുള്ളിൽ വായുസഞ്ചാരം ഉറപ്പുവരുത്തുക. മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |