SignIn
Kerala Kaumudi Online
Saturday, 27 July 2024 2.09 PM IST

700 കിലോമീറ്റർ‌ റേഞ്ചും 25 ലക്ഷം രൂപ വിലയുമുള്ള ഇവി കാറുമായി ഷവോമിയുടെ മാസ് എൻട്രി; ഇടിച്ചുകയറി ബുക്ക് ചെയ്‌ത് ആവശ്യക്കാർ

xiaomi

ലോകമാകെ സ്‌മാർട്‌ഫോൺ രംഗത്തും മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണ വിപണിയിലും മുന്നിൽ നിൽക്കുന്ന കമ്പനിയാണ് ഷവോമി. ചൈനീസ് ഭീമന് ഇന്ത്യയിലും ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ ഇലക്‌ട്രിക് വാഹനരംഗത്തും വലിയ മുന്നേറ്റം വരുത്താൻ മാസ് എൻട്രി തന്നെ നടത്തിയിരിക്കുകയാണ് ഷവോമി. തങ്ങളുടെ ആദ്യ ഇവി മോഡലായ എസ്‌യു7 ഷവോമി കഴിഞ്ഞയാഴ്‌ച പുറത്തിറക്കി. 2021ൽ ഇവി നിർമ്മാണം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്ശേഷം മൂന്ന് വർഷത്തിനകം തന്നെ ഇവി മാർക്കറ്റിലെ തങ്ങളുടെ എതിരാളികളായ ടെസ്‌ല, ബിവൈഡി എന്നിവയെക്കാൾ മികച്ച റേഞ്ചും കുറഞ്ഞ വിലയുമുള്ള വാഹനം പുറത്തിറക്കാൻ ഷവോമിക്കായി. 2,15,900 യുവാൻ ആണ് സ്റ്റാൻഡ‌ർഡ് എസ്‌യു7ന് വില. ഇന്ത്യയിൽ ഏതാണ്ട് 24.92 ലക്ഷമാണിത്.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഷവോമി തങ്ങളുടെ കന്നി ഇവിയുടെ ഓർഡർ സ്വീകരിച്ചുതുടങ്ങിയത്. വെറും 24 മണിക്കൂറിൽ 88,898 ബുക്കിംഗാണ് ലഭിച്ചത്. വിവിധ വേരിയന്റുകൾക്ക് ഏതാണ്ട് അഞ്ച് മുതൽ ഏഴ് മാസം വരെയാണ് ഡെലിവറി ടൈം. ഇപ്പോൾ ചൈനയിൽ മാത്രമാണ് എസ്‌യു7 ലഭ്യമാകുക. സ്‌പീഡ് അൾട്രൈ7 ആണ് എസ്‌യു7. ഏറ്റവും കൂടിയ വിലയുള്ള എസ്‌യു7ന് 2,99,900 യുവാനാണ് (ഏതാണ്ട് 35 ലക്ഷം രൂപ). ടെസ്‌ലയുടെ ബേസ് മോഡലിന്‌തന്നെ 29 ലക്ഷം രൂപ വിലവരുമ്പോഴാണിത്.

su7

കുറഞ്ഞത് 700 കിലോമീറ്റർ റേഞ്ച് എസ്‌യു7ന് ഉണ്ടെന്ന് കമ്പനി അറിയിക്കുന്നു. ഈ സെഡാന്റെ എതിരായ ടെസ്‌ലയുടെ മോഡൽ3യ്‌ക്ക് 567 കിലമീറ്ററാണ് റേഞ്ച്.എസ്‌യു7 പ്രൊയ്‌ക്ക് 830 കിലോമീറ്ററും എസ്‌യു7 മാക്‌സിന് 900 കിലോമീറ്ററുമാണ് റേഞ്ച് പറയുന്നത്. പോർഷെയുടെ ടൈക്കൻ, പനമേര എന്നിവയെ പോലെ അതിസുന്ദരമായ ഡിസൈനാണ് ഇവയ്‌ക്ക്. രണ്ട് ബാറ്ററി ഓപ്‌ഷനിൽ ലഭ്യമാകുന്ന എസ്‌യു7 എൻട്രി ലെവലിന് നൽകുന്നത് 73.6 കിലോവാട്ട് ബാറ്ററിയും ഏറ്റവും ഉയർന്ന മോഡലിന് 101 കിലോവാട്ട് ബാറ്ററിയുമാണ്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വരെ വേഗം എത്താൻ വെറും 2.78 സെക്കന്റ് മതി. ഒൻപതോളം നിറങ്ങളിൽ കാർ ലഭ്യമാകും.

എന്നാൽ ആഗോളതലത്തിൽ ഇവി വാഹനങ്ങളുടെ വിൽപനയിൽ അൽപം കുറവുണ്ടായിരിക്കുന്ന സമയത്താണ് ഷവോമി അവരുടെ പുത്തൻ മോഡൽ രംഗത്തിറക്കിയത്. വിൽപനയിലെ ഇടിവിനെ നേരിടാൻ ടെസ്‌ല തങ്ങളുടെ വാഹനവില കുറച്ചിരുന്നു. ബിഐഡി, നിയോ എന്നീ കമ്പനികളും ചൈനയിൽ വിൽപനയിൽ കുറവ് നേരിട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, XIAOMI SU7, EV, XIAOMI, RANGE, PRICE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.