കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച 5എ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള പുതിയ എഡ്ജ് 50 പ്രോ വിപണിയിൽ അവതരിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ എ. ഐ പവേർഡ് പ്രോ ഗ്രേഡ് ക്യാമറയാണ് ഇതിലുള്ളത്. സെഗ്മെന്റിലെ ഏറ്റവും വിശാലമായ അപ്പേർച്ചർ (എഫ്/1.4) ഒ. ഐ. എസുള്ള പ്രൈമറി 50എം.പി 2യു.എം ക്യാമറ, ടെലിഫോട്ടോ ലെൻസ്, 30എക്സ് ഹൈബ്രിഡ് സൂം, സെഗ്മെന്റിലെ ഏറ്റവും ഉയർന്ന 50എം.പി സെൽഫി ക്യാമറ, ഓട്ടോ ഫോക്കസ് എന്നിവയും ഈ മോഡലിന്റെ പ്രത്യേകതകളാണ്.
8 ജി.ബി റാം +256 ജി.ബി സ്റ്റോറേജ് വേരിയന്റിന് (68 വാട്ട് ചാർജറിനൊപ്പം) 31,999 രൂപയും 12ജി.ബി റാം + 256 ജി.ബി സ്റ്റോറേജ് വേരിയന്റിന് (125 വാട്ട് ചാർജറിനൊപ്പം) 35,999 രൂപയുമാണ് പ്രാരംഭകാല വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |