SignIn
Kerala Kaumudi Online
Tuesday, 30 April 2024 7.09 PM IST

റെക്കാഡ് വില്പന നേടി ഒല ഇലക്ട്രിക്

ola

കൊച്ചി: മാർച്ചിൽ റെക്കാഡ് വളർച്ചയുമായി ഒല ഇലക്ട്രിക്ക് സ്കൂട്ടറുകൾ വിപണി കീഴടക്കുന്നു. 53,000 വാഹനങ്ങളുടെ റജിസ്‌ട്രേഷനാണ് കഴിഞ്ഞ മാസം ഒല കൈവരിച്ചത്.
മുൻവർഷത്തേക്കാൾ വില്പനയിൽ 115 ശതമാനം വളർച്ച കഴിഞ്ഞ സാമ്പത്തിക വർഷം നേടാൻ കഴിഞ്ഞുവെന്ന് കമ്പനി വക്താവ് പറഞ്ഞു.
ഇരുചക്ര വൈദ്യുത വാഹന വിപണി കഴിഞ്ഞ സാമ്പത്തിക വർഷം 30 ശതമാനം വളർച്ചയാണ് നേടിയത്. തുടർച്ചയായ അഞ്ചാം മാസമാണ് എക്കാലത്തേയും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3,28,785 യൂണിറ്റുകളുടെ റജിസ്‌ട്രേഷനാണ് നടന്നത്. മുൻവർഷം 1,52,741 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു.

കഴിഞ്ഞ വർഷം വൈദ്യുത വാഹന വ്യവസായ മേഖലയിലെ വളർച്ചയുടെ നേട്ടത്തിന്റെ ഗുണം ഒല ഇലക്ട്രിക് ടെക്‌നോളജീസിനും ലഭിച്ചുവെന്ന് കമ്പനിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അൻഷുൽ ഖണ്ഡേൽവാൾ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, OLA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.