കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര തിയറ്റർ ശൃംഖലയായ പി. വി. ആർ ഐനോക്സ് കൊച്ചിയിൽ ഒൻപത് ത് സ്ക്രീനുകൾ അടങ്ങിയ പുതിയ മൾട്ടിപ്ളെക്സ് തുറന്ന് പ്രവർത്തനം വിപുലമാക്കുന്നു. കേരളത്തിൽ ആദ്യമായി പി. (എക്സ്.എൽ) ഫോർമാറ്റിൽ കൊച്ചിയിലെ ഏറ്റവും വലിയ സ്ക്രീൻ ഉൾപ്പെടെയുള്ള പുതിയ തിയറ്റർ സമുച്ചയം ഫോറം മാളിലാണ് പ്രവർത്തനം തുടങ്ങിയത്. കൊച്ചിയിൽ മൂന്നിടങ്ങളിലായി 22 സ്ക്രീനുകളാണ് പി. വി. ആർ ഐനോക്സിലുള്ളത്. കേരളത്തിൽ ആറിടങ്ങളിലായി 42 സ്ക്രീനുകളുണ്ട്.
ആകെ 1489 സീറ്റുകൾ ഉൾക്കൊള്ളുന്നതാണ് മരട് കുണ്ടന്നൂരിലെ ഫോറം മാളിലെ പി. വി. ആർ ഐനോക്സ് മൾട്ടിപ്ളെക്സ്.
വിവിധതരം ഭക്ഷണങ്ങൾ ഉൾപ്പെടെ ആഡംബര സൗകര്യങ്ങളോടെ സിനിമകൾ ആസ്വദിക്കാൻ കഴിയുന്നതാണ് ലക്സ് സ്ക്രീനുകൾ. മറ്റ് ആറ് സ്ക്രീനുകളിലെ അവസാന നിരയിലെ സീറ്റുകൾ പ്രത്യേക റിക്ലൈനറുകളാണ്. അത്യാകർഷകമായ രൂപകല്പനയാണ് മൾട്ടിപ്ളെക്സിനെ ശ്രദ്ധേയമാക്കുന്നത്.
പി. വി. ആർ ഐനോക്സിലെത്തുന്നവർക്ക് ഏറ്റവും മികച്ച സിനിമാനുഭവം ലഭ്യമാക്കാനാണ് അത്യാധുനിക സൗകര്യങ്ങളോടെ കേരളത്തിലെ സാന്നിദ്ധ്യം വിപുലീകരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ അജയ് ബിജ്ലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |