SignIn
Kerala Kaumudi Online
Wednesday, 01 May 2024 9.12 AM IST

ചൂട് 40 ഡിഗ്രി കടന്നു, മരുന്നുകൾ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; ഇല്ലെങ്കിൽ കഴിച്ചാലും ഗുണം കിട്ടില്ല

medicines

കോഴിക്കോട്: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതോടെ മരുന്നുകളുടെ ഗുണനിലവാരത്തിലും ആശങ്ക. വിവിധ ജില്ലകളിൽ ചൂട് 40 ഡിഗ്രി കടന്നിരിക്കുകയാണ്. മരുന്നുകൾ ഉയർന്ന ചൂടിൽ സൂക്ഷിക്കുന്നത് അവയുടെ കാലാവധിയേയും ഗുണനിലവാരത്തെയും സാരമായി ബാധിക്കും.

മരുന്നുകൾ ഏത് താപനിലയിൽ സൂക്ഷിക്കണമെന്നുള്ളത് അവയുടെ പായ്ക്കറ്റുകളിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വ്യത്യാസം സംഭവിക്കുമ്പോൾ രാസമാറ്റമുണ്ടാകുകയും ഗുണനിലവാരം നഷ്ടമാകുകയും ചെയ്യും. പിന്നീട് ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ട് രോഗശമനം ലഭിക്കില്ലെന്ന് ഡോക്ടർമാർ പറയുന്നു.

ക്യാപ്സൂളുകൾ, പൗഡറുകൾ, ക്രീമുകൾ, ഓയിൽമെന്റുകൾ, ഗുളികകൾ, ഇൻജെക്ഷനുകൾ ഉൾപ്പെടെയുള്ളവ ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ കേടാവും. ഒട്ടുമിക്ക മരുന്നുകളും എട്ടു മുതൽ 30ഡിഗ്രിയിലാണ് സൂക്ഷിക്കേണ്ടത്. ചിലമരുന്നുകൾ രണ്ടുമുതൽ എട്ടുഡിഗ്രിയിലും. ഇവ പൊതുവെ ഫ്രീസറിലാണ് സൂക്ഷിക്കുക. മറ്റു മരുന്നുകൾ നേരിട്ട് ചൂട് ഏൽക്കാത്ത രീതിയിലാണ് സൂക്ഷിക്കേണ്ടത്.

അതേസമയം, മരുന്നുകൾ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കണമെന്ന നിർദ്ദേശങ്ങൾ മിക്ക മെഡിക്കൽ ഷോപ്പുകളും ആശുപത്രികളും പാലിക്കാറില്ല. കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട മരുന്നുകൾ പോലും എ.സി സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നത്.

@വേണം കരുതൽ

1. മെഡിക്കൽ ഷോപ്പുകളും സ്റ്റോറുകളിലും മരുന്നുകൾ എയർകണ്ടീഷൻ ചെയ്ത് സൂക്ഷിക്കുക

2. ഇൻസുലിൻ പോലുള്ള മരുന്നുകൾ നിർബന്ധമായും ഫ്രിഡ്ജിൽ സൂക്ഷിക്കുക

3. ഒരു നിലയുള്ള കെട്ടിടങ്ങളിൽ ചൂടിനെ പ്രതിരോധിക്കാൻ ഫാൾസ് സീലിംഗ് ചെയ്യുക

4. വീടുകളിലും കാറുകളിലും മറ്റും മരുന്നുകൾ സൂക്ഷിക്കുമ്പോൾ ചൂട് നേരിട്ടേൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.

5. മരുന്നിലെ നിറം മാറ്റം, മണത്തിൽ വ്യത്യാസം, ഗുളികയിൽ പൊട്ടൽ, കൂടുതൽ മൃദുവാകുകയോ കട്ടി കൂടുകയോ ചെയ്യുക എന്നിവ കണ്ടാൽ അവ ഉപയോഗിക്കാതിരിക്കുക

അന്തരീക്ഷ താപനില ഉയരുന്നത് മരുന്നുകളുടെ ഘടനയെത്തന്നെ മാറ്റുന്നതിനാൽ അവ ശരിയായ ഊഷ്മാവിൽ സൂക്ഷിക്കണം. ഇവ ശരിയായ രീതിയിലാണോ സൂക്ഷിച്ചിരിക്കുന്നത് എന്നറിയാൻ ദിവസവും പരിശോധന നടത്തുന്നുണ്ട്.

ഷാജി വർഗീസ്,

ഡ്രഗ്സ് കൺട്രാളർ, കോഴിക്കോട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICINES, HEAT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.