SignIn
Kerala Kaumudi Online
Saturday, 27 July 2024 9.31 AM IST

അനിൽ കെ. ആന്റണി യൂദാസെന്ന് എം.എം.ഹസൻ

a

പത്തനംതിട്ട: പണത്തിനും അധികാരത്തിനുംവേണ്ടി സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞ അനിൽ കെ. ആന്റണി മുപ്പത് വെള്ളിക്കാശിനുവേണ്ടി യേശുക്രിസ്തുവിനെ ഒറ്റികൊടുത്ത യൂദാസിന്റെ യഥാർത്ഥ അവതാരമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളേയും ഗുരുക്കന്മാരെയും ഈശ്വരനായി കാണുന്ന ഭാരത സംസ്ക്കാരത്തിൽ ഊറ്റം കൊള്ളുന്ന ബി.ജെ.പി പ്രവർത്തകർ അനിൽ കെ. ആന്റണിയുടെ പിതൃനിന്ദ അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ബി.ജെ.പിയുടെ കേരളത്തിലെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തിക്കുകയാണ്. ദേശീയ തലത്തിൽ നരേന്ദ്രമോദിയും ബി.ജെ.പിയും പറയുന്നതിനേക്കാൾ പതിന്മടങ്ങ് വർഗീയ പ്രചാരണമാണ് പിണറായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HASAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.